മസ്‌കറ്റ്: കോവിഡ് വ്യാപനം രൂക്ഷമായതോടെ ഖത്തറില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുവാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഏപ്രില്‍ 9 മുതല്‍ രാജ്യത്ത് പുതിയ നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍ വരും . പൊതു- സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ ഹാജര്‍നില 50 ശതമാനമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. രാജ്യത്തെ മ്യൂസിയങ്ങള്‍, ലൈബ്രറികള്‍ എന്നിവ അടച്ചിടും. പൊതു പാര്‍ക്കുകളിലേക്കും കോര്‍ണിഷിലേക്കും പൊതുജനങ്ങളെ പ്രവേശിപ്പിക്കില്ലെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. നേരത്തെ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ക്ക് സമാനമായി ബാര്‍ബര്‍ ഷോപ്പുകളും സിനിമാ തിയറ്ററുകളും അടച്ചിടും.
Read Also : പ്രവാസി മലയാളി കോവിഡ് ബാധിച്ചു മരിച്ചു
തുറസ്സായ സ്ഥലങ്ങളില്‍ വാക്‌സിനെടുത്ത അഞ്ച് പേരിലധികം പേര്‍ ഒരുമിച്ച് നില്‍ക്കരുതെന്നും നിര്‍ദേശമുണ്ട്. 12 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് പള്ളികളില്‍ പ്രവേശനം അനുവദിക്കില്ല. തൊഴിലിടങ്ങളിലേക്ക് തൊഴിലാളികളെ കൊണ്ടുപോകുന്ന ബസുകളുടെ ശേഷിയും അമ്പത് ശതമാനത്തിലേക്ക് വെട്ടിക്കുറച്ചിട്ടുണ്ട്.
Post Your Comments