നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചിമ ബംഗാളിൽ മമത ബാനർജിയ്ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. സി.ആർ.പി.എഫ് ഉദ്യോഗസ്ഥർക്കെതിരെ പരാമർശം നടത്തിയ സംഭവത്തിൽ ശനിയാഴ്ച രാവിലെ 11 മണിയ്ക്ക് മുൻപ് തന്നെ വിശദീകരണം ആവശ്യപ്പെട്ട് കൊണ്ടാണ് നോട്ടീസ് അയച്ചിരിക്കുന്നത്.
തെരഞ്ഞെടുപ്പ് പ്രചാരണയുമായി ബന്ധപ്പെട്ട് മാർച്ച് 28 നും ഏപ്രിൽ ഏഴിനും നടന്ന പൊതുപരിപാടികളിൽ മമത വിവാദപരമായ പരാമർശം നടത്തിയിരുന്നു. സി.ആർ.പിഎഫ് ഉദ്യോഗസ്ഥർ വോട്ടർമാരെ ഭീഷണിപ്പെടുത്തുകയാണെന്നും, അതിനുള്ള അനുമതി അവർക്ക് ആരാണ് നൽകിയത് എന്നും മമത ചോദിച്ചു.
തുടർന്ന് നടന്ന മറ്റൊരു പരിപാടിയിൽ സി.ആർ.പി.എഫ് ഉദ്യോഗസ്ഥരെ ആക്രമിക്കാൻ മമത ജനങ്ങൾക്ക് നിർദ്ദേശം നൽകി. ഉദ്യോഗസ്ഥർ വടി ഉപയോഗിച്ച് അടിക്കുകയാണെങ്കിൽ നിങ്ങൾ അവരെ കത്തി ഉപയോഗിച്ച് ആക്രമിക്കണമെന്നും, വോട്ട് ചെയ്യാൻ സാധിച്ചില്ലെങ്കിൽ കലാപം നടത്താനും മമത ആഹ്വാനം ചെയ്തു. ഇത്തരം പരാമർശത്തിൽ വിശദീകരണം ആവശ്യപ്പെട്ടുകൊണ്ടാണ് നോട്ടീസ്. സംഭവത്തിൽ ഇന്ന് വിശദീകരണം നൽകണമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപ്പെട്ടിരിക്കുന്നത്.
മുസ്ലീം വോട്ടുകൾ വിഭജിക്കരുത് എന്ന പരാമർശത്തിൽ, നേരത്തെ തെരഞ്ഞെടുപ്പ് ചട്ടലംഘനത്തിനും മമതയ്ക്ക് നോട്ടീസ് ലഭിച്ചിരുന്നു.
Post Your Comments