ന്യൂഡൽഹി∙ കേന്ദ്രസേനയ്ക്കെതിരെ ആക്രമണ ആഹ്വാനവുമായി ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. കേന്ദ്രസേനകൾ വോട്ടർമാരെ ഭീഷണിപ്പെടുത്തുന്നുവെന്നും സ്ത്രീകൾ സേനയെ തടയണമെന്നും തിരിച്ചടിക്കണമെന്നുമാണ് മമത പ്രസംഗിച്ചത്. തവിയും കത്തിയും തൂമ്പയും ഉപയോഗിച്ച് തിരിച്ചാക്രമിക്കണം.
അത് സ്ത്രീകളുടെ അവകാശമാണ്. ഏതെങ്കിലും സ്ത്രീയെ വോട്ടു ചെയ്യാൻ അനുവദിച്ചില്ലെങ്കിൽ എല്ലാ സ്ത്രീകളും ചേർന്ന് പ്രക്ഷോഭം ആരംഭിക്കണമെന്നും മമത ആവശ്യപ്പെട്ടു.
മാർച്ച് 28നും ഏപ്രിൽ ഏഴിനും തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഇക്കാര്യം പറഞ്ഞു.
read also: പ്രധാനമന്ത്രിയോട് സുൾഫിക്കർ പറഞ്ഞ രഹസ്യം പുറത്തായപ്പോൾ ഒവൈസി വില്ലനായി
മമത ബാനർജി മാതൃക പെരുമാറ്റച്ചട്ടം നിരവധി തവണ ലംഘിച്ചുവെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ പറഞ്ഞു. ശനിയാഴ്ച 11 മണിക്ക് മുൻപായി വിശദീകരണം നൽകാനാണ് മമതയോട് ആവശ്യപ്പെട്ടിരിക്കുന്നത്.അതേസമയം, സിആർപിഎഫിനെക്കുറിച്ച് മമത നടത്തിയ പരാമർശം ഗുരുതരമാണെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ വിലയിരുത്തി.
Post Your Comments