രാജ്യത്ത് കോവിഡ് രണ്ടാം തരംഗത്തിൽ രോഗമുക്തി നിരക്ക് ആശങ്കയുളവാക്കുന്ന വിധം താഴുന്നുവെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ ഹർഷവർധൻ. രോഗമുക്തി തൊണ്ണൂറ്റിയാറ് ശതമാനത്തിൽ നിന്നും തൊണ്ണൂറ്റിയൊന്ന് ശതമാനനായി കുറഞ്ഞതായി മന്ത്രി വ്യക്തമാക്കി. കോവിഡ് രണ്ടാം തരംഗത്തിൽ മരണനിരക്ക് കുറവാണന്നും അദ്ദേഹം കൂട്ടിച്ചേർത്തു.കേരളമടക്കം പതിനൊന്ന് സംസ്ഥാനങ്ങളില്‍ രോഗവ്യാപനം തീവ്രമായത് ഉദാസീന മനോഭാവം മൂലമാണെന്ന് ഉന്നത തല യോഗത്തില്‍ കേന്ദ്ര ആരോഗ്യമന്ത്രി പറഞ്ഞു.
അതേസമയം, കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിൽ വാക്സീന്‍ ക്ഷാമത്തെ ചൊല്ലി പോരും മുറുകുകയാണ്. മഹാരാഷ്ട്രയടക്കം ആറ് സംസ്ഥാനങ്ങള്‍ വാക്സീന്‍ ക്ഷാമത്താൽ മൂന്ന് ദിവസത്തിനുള്ളില്‍ വാക്സിനേഷന്‍ നിര്‍ത്തി വയ്ക്കേണ്ടി വരുമെന്നറിയിച്ചു. എന്നാൽ, പരാതി അടിസ്ഥാന രഹിതമാണെന്നാണ് ആരോഗ്യമന്ത്രാലയത്തിന്‍റെ വിശദീകരണം.
കോവിഡ് രണ്ടാം തരംഗത്തിൽ രാജ്യത്ത് അതിവേഗമാണ് രോഗവ്യാപനം. 24 മണിക്കൂിനിടെ 1,31,968 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. കൊവിഡ് വ്യാപനത്തില്‍ ഇതുവരെ രാജ്യത്ത് രേഖപ്പെടുത്തിയതിൽ വച്ച് ഏറ്റവും ഉയര്‍ന്ന വര്‍ധനയാണ് ഇത്. രോഗം ബാധിച്ച് ഒരു ദിവസത്തിനിടയിൽ 780 പേര്‍ മരിച്ചു. ആകെ ചികിത്സയിലുള്ള 9,79,608 പേരില്‍ ഇരുപത്തി മൂവായിരത്തോളം പേരുടെ നില ഗുരുതരമെന്നാണ് ആരോഗ്യമന്ത്രാലയത്തിൽ നിന്ന് ലഭിക്കുന്ന വിവരം.
Post Your Comments