പാല: പരീക്ഷ എഴുതുന്നതിനായി രാവിലെ വീട്ടിൽ നിന്നും ഇറങ്ങിയ യുവതിയെ തലയ്ക്ക് വെട്ടേറ്റ നിലയിൽ കണ്ടെത്തി. പാലായിലാണ് സംഭവം. പാലാ വെള്ളിയേപ്പള്ളി വലിയ മലയ്ക്കൽ റ്റിന്റു മരിയ ജോൺ എന്ന യുവതിയ്ക്കാണ് വെട്ടേറ്റത്.
സാരമായി പരിക്കേറ്റ യുവതിയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവതി അപകട നില തരണം ചെയ്തതായി പോലീസ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഒരാൾ കസ്റ്റഡിയിലായതായും പോലീസ് വ്യക്തമാക്കി.
പരീക്ഷ എഴുതാനായി പോകുന്നതിനിടെ ആരോ തന്നെ ആറോ പുറകിൽ നിന്നും ആക്രമിക്കുകയായിരു ന്നുവെന്നാണ് യുവതിയുടെ മൊഴി. പരിക്കേറ്റ് വഴിയിൽ വീണു കിടന്ന യുവതിയെ രാവിലെ നടക്കാനിറങ്ങിയവരാണ് ആശുപത്രിയിലെത്തിയത്.
Read Also: കോവിഡിനെതിരെയുള്ള പോരാട്ടം ശക്തമാക്കി രാജ്യം; പ്രധാനമന്ത്രി രണ്ടാം വാക്‌സിൻ ഡോസ് സ്വീകരിച്ചു
Post Your Comments