Latest NewsNewsCrime

കാമുകന് ഭാര്യയും മകനും; പ്രണയത്തിൽ നിന്നും യുവതി പിൻമാറിയതിനെ പേരിൽ യുവാവ് സ്വയം തീകൊളുത്തി

യുവതിയെ ശല്യം ചെയ്ത യുവാവ് കഴിഞ്ഞ ദിവസം പെണ്‍കുട്ടിയുടെ വീട്ടില്‍ കയറാന്‍ ശ്രമിച്ചു.

ബറേലി : കാമുകന് ഭാര്യയും മകനുമുണ്ടെന്ന് തിരിച്ചറിഞ്ഞ യുവതി പ്രണയബന്ധത്തില്‍ നിന്നും പിന്മാറി. ഇതിനെ തുടർന്ന് യുവാവ് സ്വയം തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു. യുപിയിലെ ബറേലിയിലെ ബെഹാദിയിലാണ് സംഭവം .

ഫരീദ്പൂര്‍ സ്വദേശിയായ യുവാവ് 20 കാരിയുമായി അടുപ്പത്തിലായിരുന്നു. എന്നാല്‍ യുവാവ് വിവാഹിതനും ഒരു വയസ്സുള്ള കുട്ടിയുടെ അച്ഛനുമാണെന്ന് യുവതി പിന്നീടാണ് തിരിച്ചറിഞ്ഞത്. അതോടെ യുവതി ബന്ധത്തിൽ നിന്നും പിന്മാറി. എന്നാൽ യുവതിയെ ശല്യം ചെയ്ത യുവാവ് കഴിഞ്ഞ ദിവസം പെണ്‍കുട്ടിയുടെ വീട്ടില്‍ കയറാന്‍ ശ്രമിച്ചു. എന്നാല്‍ യുവാവിനെ കാണാന്‍ പെണ്‍കുട്ടി കൂട്ടാക്കിയില്ല. ഇതേത്തുടര്‍ന്ന് ഇയാള്‍ സ്വയം തീ കൊളുത്തുകയായിരുന്നു എന്ന് യുവതിയും വീട്ടുകാരും പറയുന്നു.

read also:മുഖ്യമന്ത്രിയുടെ മകൾ വീണയ്ക്ക് കോവിഡ്; പിപിഇ കിറ്റ് ധരിച്ച് വോട്ട് രേഖപ്പെടുത്താനെത്തി

അതേസമയം, പെണ്‍കുട്ടിയുടെ പിതാവും സഹോദരനും ചേര്‍ന്നാണ് തീ കൊളുത്തിയതെന്ന് യുവാവും സഹോദരനും ആരോപിക്കുന്നു. പെണ്‍കുട്ടിയുടെ വീടിന് പുറത്തുവെച്ചാണ് സംഭവം ഉണ്ടായത്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button