Latest NewsCinemaBollywoodNewsEntertainment

അക്ഷയ് കുമാർ ചിത്രം ‘രാം സേതു’; സെറ്റിൽ 45 പേർക്ക് കൂടി കോവിഡ്

നടൻ അക്ഷയ് കുമാറിന് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ‘രാം സേതു’ സെറ്റിലെ 45 ക്രൂ അംഗങ്ങൾക്കും കോവിഡ് പോസിറ്റീവ് ആയതായി റിപ്പോർട്ട്. സിനിമയുടെ ചിത്രീകരണം തിങ്കളാഴ്ച മുതൽ മുംബൈയിലെ പുതിയ സ്ഥലത്ത് ആരംഭിക്കുന്നതിനു മുന്നോടിയായി നടത്തിയ പരിശോധനയിലാണ് 45 പേരുടെ ഫലം പോസിറ്റീവ് ആയി കണ്ടെത്തിയത്.

നിലവിൽ ചിത്രീകരണം നിർത്തിവച്ചിരിക്കുകയാണ്. സുരക്ഷ മുൻനിർത്തി അക്ഷയ് ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്. “നിങ്ങളുടെ ഊഷ്മളമായ ആശംസകൾക്കും പ്രാർത്ഥനകൾക്കും നന്ദി. വൈദ്യോപദേശപ്രകാരം മുൻകരുതൽ എന്ന നിലയിൽ ഞാൻ ആശുപത്രിയിൽ പ്രവേശിച്ചിരിക്കുകയാണ്. ഉടൻ വീട്ടിലേക്ക് മടങ്ങുമെന്ന് പ്രതീക്ഷിക്കുന്നു. ഏവരും ശ്രദ്ധാലുവാകൂ, ”അക്ഷയ് കുമാർ ട്വിറ്ററിൽ കുറിച്ചു

കഴിഞ്ഞ ദിവസം കോവിഡ് പോസിറ്റീവ് ആയകാര്യവും അക്ഷയ് തന്നെയാണ് സോഷ്യൽ മീഡിയയിൽ കുറിച്ചത്. താനുമായി സമ്പർക്കത്തിലേർപ്പെട്ടവർ എത്രയും വേഗം പരിശോധന നടത്തണമെന്നും കരുതൽ നടപടികൾ സ്വീകരിക്കണമെന്നും അക്ഷയ് അഭ്യർഥിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button