കണ്ണൂർ: കണ്ണൂർ മമ്പറത്ത് മുഖ്യമന്ത്രിയുടെ കട്ടൗട്ട് നശിപ്പിച്ച സംഭവത്തിൽ അഭ്യൂഹങ്ങൾ ശക്തം. പിണറായി വിജയന്‍റെ കട്ടൗട്ടിന്‍റെ തല ഇന്നലെ രാത്രി വെട്ടി മാറ്റിയ നിലയിൽ കണ്ടെത്തിയതോടെ സംഭവത്തിന് പിന്നിൽ ആരെന്ന് കണ്ടെത്താനുള്ള തന്ത്രപ്പാടിലാണ് പൊലീസും പാർട്ടിയും. കണ്ണുര്‍ പാര്‍ട്ടി യിയിലെ വിഭാഗീയതയുടെ ഭാഗമാണോ ഈ തല വെട്ടിമാറ്റല്‍ എന്ന സംശയം വിവിധ കോണില്‍ നിന്നുയര്‍ന്നിട്ടുണ്ട്.
പാര്‍ട്ടിയില്‍ പുകയുന്ന വിഭാഗീയത സംഭവത്തിന് പിന്നിലുണ്ടെന്ന അഭ്യൂഹവും ശക്തമാണ്. സംഭവത്തിന് പിന്നിൽ ശത്രുക്കളായ ആർഎസ്എസ് ആണെന്ന് സിപിഎം ആരോപണമുയർത്തിയെങ്കിലും പിണറായി പൊലീസ് ഇത് മുഖവിലയ്ക്കെടുത്തിട്ടില്ല. മുഖ്യമന്ത്രിയെ ക്യാപ്റ്റനെന്ന് വിളിക്കുന്നതിനെതിരെ പി ജയരാജൻ പരസ്യമായി രംഗത്തെത്തിയിരുന്നു. പാര്‍ട്ടിയാണ് ക്യാപ്റ്റന്‍ എന്നു തുറന്നടിച്ചു കൊണ്ട് പി. ജയരാജനിട്ട പോസ്റ്റിനെ പിണറായി വിജയൻ പൂർണമായും അംഗീകരിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് പിണറായി വിജയൻ്റെ പോസ്റ്ററിലെ തല വെട്ടിമാറ്റപ്പെട്ടത്.
മമ്പറം നഗരത്തിലെ സി.സി.ടി.വി ക്യാമറകള്‍ പൊലിസ് പരിശോധിച്ചു വരികയാണ്. ഇതിനിടെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ആര്‍എസ്‌എസ് ശ്രമിക്കുകയാണെന്ന് സിപിഎം ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍ ആരോപിച്ചു. ദുഷ്ടമനസ്സുകളാണ് ഇത്തരം പ്രവർത്തിക്ക് പിന്നിലെന്ന് ജയരാജൻ പറഞ്ഞു.
Post Your Comments