Latest NewsKeralaNews

പിണറായി ക്യാപ്റ്റന്‍ തന്നെ, സീരിയല്‍ മാറ്റിവെച്ച്‌ അമ്മമാര്‍ അദ്ദേഹത്തിന്റെ വാര്‍ത്താ സമ്മേളനം കേള്‍ക്കുന്നു: കടകംപള്ളി

എന്നാൽ കേരളത്തിന്റെ മുഖ്യമന്ത്രിയെ ഇന്ന് അമ്മമാര്‍ കാണുന്നത് കുടുംബത്തിലെ കാരണവരോ ഗൃഹനാഥനോ ആയിട്ടാണ്.

തിരുവനന്തപുരം: ക്യാപ്റ്റന്‍ പരാമർശത്തിൽ പ്രതികരണവുമായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. മുഖ്യമന്ത്രി പിണറായി വിജയന്‍ ക്യാപ്റ്റന്‍ തന്നെയാണെന്ന് അദ്ദേഹം മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു. അദ്ദേഹം കേരളത്തിന്റെ ക്യാപ്റ്റന്‍ തന്നെയാണ്. ജനങ്ങളുടെ ക്യാപ്റ്റനാണ്. ക്യാപ്റ്റന്‍ എന്നാല്‍ നായകന്‍. ഇന്ന് അദ്ദേഹം ജനനായകന്‍ തന്നെയാണ്. ക്യാപ്റ്റനെന്ന് ആരെങ്കിലും സ്വയം തീരുമാനിച്ചതല്ല, ജനങ്ങള്‍ ചാര്‍ത്തിക്കൊടുക്കുന്ന പേരാണത് -മന്ത്രി പറഞ്ഞു.

Read Also: ‘തോമസ് ഐസക്കിന്‍റെ ആനസവാരി പിണറായി അവസാനിപ്പിച്ചു, ഐസക്കിന്റെ ഫ്യൂസ് പിണറായി ഊരി’ ; ചെന്നിത്തല

എന്നാൽ കേരളത്തിന്റെ മുഖ്യമന്ത്രിയെ ഇന്ന് അമ്മമാര്‍ കാണുന്നത് കുടുംബത്തിലെ കാരണവരോ ഗൃഹനാഥനോ ആയിട്ടാണ്. സീരിയല്‍ മാറ്റിവെച്ച്‌ അമ്മമാര്‍ അദ്ദേഹത്തിന്റെ വാര്‍ത്താ സമ്മേളനം കേള്‍ക്കാന്‍ ടെലിവിഷനു മുന്നില്‍ കാത്തിരുന്നെന്നും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button