![](/wp-content/uploads/2021/04/k-surendran.jpg)
തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പില്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള പിന്തുണ എന്‍ഡിഎയ്ക്ക് ലഭിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറഞ്ഞു.
താന്‍ മത്സരിക്കുന്ന കോന്നിയിലും മഞ്ചേശ്വരത്തും അടക്കം മികച്ച ഭൂരിപക്ഷം നേടി ബിജെപി ജയിക്കുമെന്നും, സര്‍ക്കാര്‍ ഉണ്ടാക്കുന്നതില്‍ കുറഞ്ഞൊന്നും ബിജെപി പ്രതീക്ഷിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Read Also : കേരള കോൺഗ്രസ് (ബി) ചെയർമാൻ ആർ. ബാലകൃഷ്‌ണപിള്ളക്ക് 87ാം ജന്മദിനം
“നേമത്ത് എല്‍ഡിഎഫും യുഡിഎഫും ഒരുമിച്ച് നിന്നാല്‍ പോലും ബിജെപിയെ പരാജയപ്പെടുത്താന്‍ സാധിക്കില്ല. പിണറായി വിജയന്‍ വിചാരിച്ചാലൊന്നും എന്‍ഡിഎയുടെ വിജയം തടയാനാവില്ല. പിണറായി വിജയന്‍ എന്തോ പ്രതീക്ഷിച്ചിരിക്കുകയാണ്. അദ്ദേഹത്തിന്റെ ഭൂതകാലം അദ്ദേഹത്തെ വേട്ടയാടുകയാണ്. കഴിഞ്ഞ അഞ്ചു കൊല്ലം നടത്തിയ അഴിമതി അദ്ദേഹത്തെ ഭീതിപ്പെടുത്തുന്നുണ്ട്. അതാണ് ഇപ്പോള്‍ പൊട്ടും പൊട്ടുമെന്ന് പറഞ്ഞ് നടക്കുന്നത്,” കെ സുരേന്ദ്രന്‍ പറഞ്ഞു.
Post Your Comments