KeralaLatest NewsNews

ബി.ജെ.പി-എസ്.ഡി.പി.ഐ സംഘര്‍ഷത്തില്‍ ഒരാള്‍ക്ക്

കൊല്ലം: കരുനാഗപ്പള്ളിയില്‍ ബി.ജെ.പി-എസ്.ഡി.പി.ഐ സംഘര്‍ഷത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. കുലശേഖരപുരം പഞ്ചായത്ത് അംഗമായ അജീഷിനാണ് പരിക്കേറ്റത്. കുറ്റക്കാരായ എസ്.ഡി.പി.ഐ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ബി.ജെ.പി അംഗങ്ങള്‍ ദേശീയപാത ഉപരോധിച്ചു.

കുറ്റക്കാരെ പിടികൂടുമെന്ന ഉറപ്പിനെ തുടര്‍ന്നാണ് ഉപരോധം അവസാനിപ്പിച്ചത്. കൊല്ലം അഞ്ചല്‍ കരിക്കോട്ട് എല്‍.ഡി.എഫ്-യു.ഡി.എഫ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി. തുടര്‍ന്ന് പോലീസ് ലാത്തിവീശി. മൂന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

ഇടുക്കി ചെറുതോണിയിലും എല്‍.ഡി.എഫ്-യു.ഡി.എഫ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി. റോഡ് ഷോയുമായി ബന്ധപ്പെട്ടാണ് പ്രവര്‍ത്തകര്‍ തമമ്മില്‍ വാക്കേറ്റമുണ്ടായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button