Latest NewsNewsIndia

അപൂർവ രോഗങ്ങളുടെ ഒറ്റത്തവണ ചികിത്സയ്ക്ക് 20 ലക്ഷം വരെ സഹായം

ന്യൂ ഡൽഹി: ചികിത്സച്ചെലവേറിയ അപൂർവ രോഗങ്ങൾക്ക് ഒറ്റത്തവണ ചികിത്സ നടത്താൻ 20 ലക്ഷം രൂപ വരെ സഹായം നൽകാൻ നിർദേശിക്കുന്ന ആയുഷ്മാൻ ഭാരത് പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന പദ്ധതി ഉൾപ്പെടുത്തിയ നയരേഖ കേന്ദ്ര സർക്കാർ അംഗീകരിച്ചു.

3 വിഭാഗങ്ങളായിട്ടാണ് അപൂർവ രോഗങ്ങളെ തിരിച്ചിട്ടുണ്ട്. ഗ്രൂപ്പ് 1 ഒറ്റത്തവണ ചികിത്സ കൊണ്ടു മാറുന്ന രോഗങ്ങൾ, ഗ്രൂപ്പ് 2 ദീർഘകാല ചികിത്സ ആവശ്യമായി വരുന്ന വിഭാഗമാണ്, ഗ്രൂപ്പ് 3 വിഭാഗം ചെലവേറിയ ചികിത്സ സ്ഥിരമായി ആവശ്യമായി വരുന്നവരാണ്.

Read Also : കേരള കോൺഗ്രസ്‌ (ബി) ചെയർമാൻ ആർ. ബാലകൃഷ്‌ണപിള്ളക്ക് 87ാം ജന്മദിനം

ഇതിൽ ഗ്രൂപ്പ് 1 മാത്രമാണ് ആയുഷ്മാൻ ഭാരത് പദ്ധതിയിൽപെടുത്തിയിരിക്കുന്നത്. ഗ്രൂപ്പ് 2 വിഭാഗത്തിന് പോഷകാഹാരവും മറ്റും എത്തിച്ചു നൽകുന്ന കാര്യം സംസ്ഥാന സർക്കാരുകൾക്കു പരിഗണിക്കാമെന്നാണ് നിർദേശം. മൂന്നാമത്തെ ഗ്രൂപ്പ് ചെലവേറിയ ചികിത്സ സ്ഥിരമായി ആവശ്യമായി വരുന്നവരാണ്. ഇവർക്കുള്ള ചികിത്സയ്ക്കു ധനസമാഹരണത്തിനു ക്രൗഡ് ഫണ്ടിങ് നടത്താൻ കേന്ദ്രം സഹായിക്കുമെന്നു മാത്രമാണു നയത്തിലുള്ളത്. തിരഞ്ഞെടുക്കപ്പെട്ട പ്രധാന സർക്കാർ ആശുപത്രികളെ അപൂർവ രോഗങ്ങൾക്കുള്ള മികച്ച ചികിത്സാ കേന്ദ്രങ്ങളാക്കി മാറ്റാൻ ഒറ്റത്തവണ 5 കോടി രൂപ ധനസഹായം നൽകുമെന്നും കേന്ദ്രം വ്യക്തമാക്കുന്നു.

shortlink

Post Your Comments


Back to top button