പത്തനംതിട്ട: പെരിയ ഇരട്ടക്കൊലപാതക കേസില്‍ ഹൈക്കോടതിയില്‍ നിയമപോരാട്ടം നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ ചെലവിട്ടത് 90.92 ലക്ഷം രൂപ. സി.പി.എം പ്രവര്‍ത്തകര്‍ പ്രതികളായ ഈ കൊലപാതക കേസ് സി.ബി.ഐക്ക് വിട്ട കോടതി വിധിെക്കതിരെ നല്‍കിയ അപ്പീലില്‍ സര്‍ക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകര്‍ക്ക് വേണ്ടിയാണ് 90,92,337 ലക്ഷം രൂപ ചെലവിട്ടത്. കെ.പി.സി.സി നിര്‍വാഹക സമിതി അംഗം ബാബുജി ഈശോയാണ് ഇക്കാര്യം പുറത്തുവിട്ടത്.
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത്ലാല്, കൃപേഷ് എന്നിവര്‍ കൊല്ലപ്പെട്ട കേസിെന്റ അന്വേഷണം സി.ബി.ഐക്ക് വിട്ടത് 2019 സെപ്റ്റംബറിലാണ്. അഡ്വക്കേറ്റ് ജനറലിെന്റ ഓഫിസില്‍നിന്ന് ലഭിച്ച വിവരാവകാശ രേഖയിലാണ് പ്രതികളായ സി.പി.എം നേതാക്കളെയും പ്രവര്‍ത്തകരെയും രക്ഷിക്കാന്‍ സര്‍ക്കാര്‍ ഖജനാവില്‍നിന്ന് പണം ധൂര്ത്തടിച്ചതിെന്റ കണക്ക് തെളിയുന്നതെന്ന് ബാബുജി പറഞ്ഞു.
read also:കുമ്മനം രാജശേഖരന്റെ വിജയം ഉറപ്പ്, കുമ്മനത്തിനായി കൂട്ടയോട്ടം നടത്തി ക്രിക്കറ്റ് താരം ശ്രീശാന്ത്
അഭിഭാഷകനായ മനീന്ദര്‍സിങിന് 60 ലക്ഷം രൂപയാണ് പ്രതിഫലമായി നൽകിയത്. ഇയാളെ കൂടാതെ കേസിനായി ഹാജരായ മറ്റു രണ്ടു അഭിഭാഷകന്മാരായ രജിത്ത്കുമാറിന് 25 ലക്ഷവും പ്രഭാസ് ബജാജിനു മൂന്നുലക്ഷവും പ്രതിഫലമായി നല്‍കി. ഈ ഇനത്തിലെ ആകെ ചെലവ് 88 ലക്ഷം രൂപയാണ്. വിവിധ ഘട്ടങ്ങളിലായി നാലുദിവസം അഭിഭാഷകര്‍ കോടതിയില്‍ ഹാജരായ ഇനത്തില്‍ വിമാനക്കൂലി, താമസം, ഭക്ഷണം എന്നിവക്കായി 2,92,337 രൂപയും സര്‍ക്കാര്‍ ചെലവിട്ടു. സുപ്രീംകോടതി വരെ നീണ്ട നിയമനടപടികളില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടപ്പോള്‍ നികുതിപ്പണത്തില്‍ കോടിയിലധികം രൂപയാണ് പാഴാക്കിയതെന്നും ബാബുജി ഈേശാ പറഞ്ഞു.
Post Your Comments