ദോഹ: ഖത്തറിൽ കൊറോണ വൈറസ് രോഗം ബാധിച്ച് ചികിത്സയിലായിരുന്ന മൂന്നു പേർകൂടി വെള്ളിയാഴ്ച മരിച്ചു. 55, 81, 82 വയസ്സുകാരാണ് മരിച്ചത്. ഇതോടെ ആകെ മരണം 298 ആയി ഉയർന്നിരിക്കുന്നു. 874 പേർക്കു കൂടി ഇന്നലെ കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചു. സമ്പർക്കംമൂലം രോഗബാധ ഏൽക്കുന്നവരുടെ എണ്ണം കൂടിവരുന്നതാണ് ഏറെ ആശങ്കജനകം. ഇന്നലെ 718 പേർക്കാണ് സമ്പർക്കംമൂലം കൊറോണ വൈറസ് രോഗം ഉണ്ടായത്. പുതിയ രോഗികളിൽ 156 പേർ വിദേശത്തുനിന്ന് തിരിച്ചെത്തിയവരാണ്. 459 പേർക്ക് രോഗമുക്തിയുണ്ടാവുകയും ചെയ്തു. നിലവിലുള്ള ആകെ രോഗികൾ 16,377 ആണ്. ഇന്നലെ 15,034 പേർക്കാണ് പരിശോധന നടത്തിയത്. ആകെ 17,49,501 പേരെ പരിശോധിച്ചപ്പോൾ 1,81,678 പേർക്കാണ് ഇതുവരെ വൈറസ് ബാധയുണ്ടായത്. മരിച്ചവരും രോഗം ഭേദമായവരും ഉൾെപ്പടെയാണിത്. ആകെ 1,65,003 പേർക്കാണ് രോഗമുക്തിയുണ്ടായത്.
1640 പേരാണ് ആശുപത്രികളിൽ ചികിത്സയിലുള്ളത്. 379 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്.
Post Your Comments