KeralaLatest NewsNews

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മദ്യ നിരോധനം

തിരുവനന്തപുരം: വോട്ടെടുപ്പ് പൂര്‍ത്തിയാകുന്നതിന് 48 മണിക്കൂര്‍ മുന്‍പ് മുതല്‍ സംസ്ഥാനമൊട്ടാകെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ മദ്യ നിരോധനം ഏര്‍പ്പെടുത്തി. സുഗമവും സമാധാനപരവുമായി നിയമസഭാ തിരഞ്ഞെടുപ്പ് ഉറപ്പാക്കുന്നതിന് ജനപ്രാതിനിധ്യ നിയമം 1951 വകുപ്പ് 135 സി പ്രകാരമാണ് നിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഏതെങ്കിലും മണ്ഡലങ്ങളില്‍ വീണ്ടും വോട്ടെടുപ്പിന്റെ സാഹചര്യമുണ്ടായാല്‍ നിരോധന കാലയളവും നീളും. വോട്ടെണ്ണല്‍ ദിവസമായ മെയ് രണ്ടിനും നിരോധനം ഉണ്ടാകും.

Read Also : ഇ.ശ്രീധരനെ പരിഹസിച്ച രഞ്ജി പണിക്കര്‍ക്ക് ഇപ്പോള്‍ നാവനങ്ങുന്നില്ല, കാരണം മോഹന്‍ ലാലിന്റെ ആ വാക്കുകള്‍ തന്നെ

മദ്യവില്‍പ്പനശാല, ഹോട്ടല്‍, ക്ലബ് തുടങ്ങിയ പൊതു ഭക്ഷണശാലകളില്‍ നിരോധന കാലയളവില്‍ ലഹരി പാനീയങ്ങള്‍ വില്‍ക്കുകയോ ഉപയോഗിക്കുകയോ ചെയ്യരുത്. നിരോധനം സ്വകാര്യ ക്ലബുകള്‍ക്കും സ്റ്റാര്‍ ഹോട്ടലുകള്‍ക്കും ബാധകമാണ്. വ്യക്തികള്‍ക്ക് ലൈസന്‍സില്ലാതെ മദ്യം സൂക്ഷിക്കുന്നതിനുള്ള എക്സൈസിന്റെ ഇളവും നിരോധന കാലയളവില്‍ ഒഴിവാക്കാനും കര്‍ശനമായി നിരീക്ഷിക്കുവാനും മുന്‍കരുതലെടുക്കാനും കമ്മീഷന്റെ കത്തിനെത്തുടര്‍ന്ന് സര്‍ക്കാര്‍ എക്സൈസ്, പോലീസ് മേധാവികള്‍ക്ക് നിര്‍ദ്ദേശം നല്‍കി.

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button