
ഭോപ്പാൽ: മധ്യപ്രദേശിലെ ഗ്വാളിയോര്‍ ജില്ലയിൽ വ്യാജ മദ്യം കഴിച്ച് 2 പേര്‍ക്ക് ദാരുണാന്ത്യം. നാല് പേര്‍ അവശനിലയിലായി. അതിൽ 2 പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. ചന്ദുപുര ഗ്രാമത്തിലെ പ്രദീപ് അഹിവാര്‍, വിജയ് കേശവ് എന്നിവരാണ് മരിച്ചത്. മദ്യം കഴിച്ച ശേഷം ഇവർ അവശനിലയിലാവുകയും ആശുപത്രിയില്‍ പ്രവേശിപ്പിവേശിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുകയുണ്ടായി. ഹോളി ദിനത്തില്‍ ഗ്രാമത്തില്‍ യുവാക്കള്‍ മദ്യം കൊണ്ടു വന്നിരുന്നതായി ചന്ദുപുര ജന്‍പഥ് മുന്‍ അംഗം ചൗധരി ജബാര്‍ സിങ് പറഞ്ഞു. വ്യാജ മദ്യം കഴിച്ചവരില്‍ രണ്ട് പേരുടെ കാഴ്‌ച മങ്ങിയിട്ടുള്ളതായി ഇരകളിലൊരൾ പറഞ്ഞു.
Post Your Comments