ഗുവാഹട്ടി : ജനാധിപത്യരീതിയിൽ ബിജെപിയ്ക്ക് തങ്ങളെ ഒരിക്കലും തോൽപ്പിക്കാനാവില്ലെന്ന് കോൺഗ്രസ് നേതാവ് മനീഷ് തിവാരി. കോൺഗ്രസ് നേതൃത്വം കൊടുക്കുന്ന സഖ്യം എന്നും ജനാധിപത്യത്തെ മാനിക്കുന്നവരാണ്. ബിജെപി അത് തകർക്കാനാണ് നോക്കുന്ന തെന്നും മനീഷ് തിവാരി ആരോപിച്ചു.
ഭരണതുടർച്ച ഉറപ്പാക്കി നീങ്ങുന്ന ബിജെപിയിലേക്ക് നിരവധി കോൺഗ്രസ്, ബോഡോലാൻഡ് പീപ്പിൾസ് ഫ്രണ്ട് നേതാക്കൾ എത്തുന്നതിനെക്കുറിച്ചാണ് തിവാരി പരാമർശിച്ചത്. താമൂൽപുർ നിയമസഭാ മണ്ഡലത്തിലെ കോൺഗ്രസ്-സഖ്യ സ്ഥാനാർത്ഥി ബസുമതാരി ബിജെപിയിലേക്ക് മാറിയത് തികച്ചും ജനാധിപത്യവിരുദ്ധ നീക്കമെന്നാണ് തിവാരി ആരോപിക്കുന്നത്.
Read Also : കോഴിക്കോട് കുഴല്‍ പണവുമായി മൂന്ന് യുവാക്കള്‍ അറസ്റ്റിൽ
അസമിൽ എത്ര പ്രതിസന്ധികളെ നേരിട്ടാലും കോൺഗ്രസ് അധികാരത്തിലെത്തുമെന്നും തിവാരി പറഞ്ഞു. 13 ജില്ലകളിലായി 39 നിയമസഭാ മണ്ഡലത്തിലെ സ്ഥാനാർത്ഥികളാണ് ഇന്നലെ രണ്ടാം ഘട്ടത്തിൽ ജനവിധി തേടിയത്.
Post Your Comments