ദോഹ: കൊറോണ വൈറസ് രോഗം ബാധിച്ച് ചികിത്സയിലായിരുന്ന രണ്ടുപേർ കൂടി മരിച്ചു. 49, 62 വയസ്സുള്ളവരാണ് മരിച്ചതെന്ന് ആരോഗ്യമന്ത്രാലയം അറിയിക്കുകയുണ്ടായി. ഇതോടെ ആകെ മരണം 291 ആയി ഉയർന്നു. 24 മണിക്കൂറിനിടെ 780 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 662 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായിരിക്കുന്നത്. 118 പേർ വിദേശത്ത് നിന്ന് തിരിച്ചെത്തിയവരാണ്.
രാജ്യത്ത് മഹാമാരിയുടെ രണ്ടാംവരവിന്റെ പ്രധാന കാരണം ക്വാറൻറീൻചട്ടങ്ങൾ ലംഘിച്ചതാണെന്ന് നേരത്തെ തന്നെ അധികൃതർ പറയുകയുണ്ടായി. 437 പേരാണ് രോഗമുക്തി നേടിയിരിക്കുന്നത്. നിലവിലുള്ള ആകെ രോഗികൾ 15,552 ആണ്. 13,589 പേരെയാണ് രാജ്യത്ത് പരിശോധിച്ചത്. ആകെ 17,34,601 പേർക്ക് പരിശോധന നടത്തിയപ്പോൾ 1,79,964 പേർക്കാണ് ഇതുവരെ കൊറോണ വൈറസ് ബാധയുണ്ടായത്. മരിച്ചവരും രോഗം ഭേദമായവരും ഉൾപ്പെടെയാണിത്. ആകെ 1,64,121 പേരാണ് രോഗമുക്തി നേടിയത്. നിലവിൽ 1668 പേരാണ് ആശുപത്രികളിൽ ചികിത്സയിലുള്ളത്. ഇതിൽ 239 പേരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതാണ്. തീവ്രപരിചരണവിഭാഗത്തിൽ 338 പേരുമുണ്ട്. ഇതിൽ 51 പേരെ കഴിഞ്ഞ 24 മണിക്കൂറിനിടെ പ്രവേശിപ്പിച്ചതാണ്.
Post Your Comments