ചെന്നൈ∙ ഇടതുപാര്‍ട്ടികള്‍ക്കെതിരായ വിമര്‍ശനത്തിലുറച്ച് നടനും മക്കൾ നീതി മയ്യം നേതാവുമായ കമല്‍ ഹാസന്‍.തന്റെ വിമര്‍ശനം നല്ല കമ്യൂണിസ്റ്റുകാര്‍ക്ക് മനസിലാകുമെന്ന്, കോയമ്പത്തൂര്‍ സൗത്ത് മണ്ഡലത്തിലെ പ്രചാരണത്തിനിടെ കമൽ മനോരമ ന്യൂസിനോട് പറഞ്ഞു. ദൃശ്യം രണ്ടിന്റെ തമിഴ് പതിപ്പിനെക്കുറിച്ച് ആലോചിക്കുന്നില്ലെന്നും ഇതാദ്യമായി കമല്‍ ഹാസന്‍ തുറന്നുപറഞ്ഞു.
തമിഴകത്തെ പ്രബലമുന്നണികളെ വെല്ലുവിളിച്ച് രാഷ്ട്രീയ പാര്‍ട്ടിയുമായി മല്‍സരത്തിനിറങ്ങുമ്പോള്‍ സിപിഎം അടക്കം ഇടതുപാര്‍ട്ടികള്‍ ഒപ്പം ചേരുമെന്ന് കമല്‍ ഹാസന്‍ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ഡിഎംകെ പാളയത്തില്‍ നിന്ന് പുറത്തുവരാന്‍ സിപിഎം തയ്യാറായില്ല. ഇതോടെയാണ് പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ഡിഎംകെയില്‍ നിന്ന് സിപിഎം 25 കോടി കൈപ്പറ്റിയത് കമല്‍ ഉന്നയിച്ചത്. സിപിഎം കേന്ദ്രങ്ങളില്‍ അമ്പരപ്പ് ഉണ്ടാക്കിയെങ്കിലും താന്‍ പറഞ്ഞത് നല്ല കമ്യൂണിസ്റ്റുകള്‍ക്ക് മനസിലാകും എന്നാണ് കമലിന്റെ പ്രതികരണം.
കഴിഞ്ഞ ദിവസമാണ് ഇടതുപാർട്ടികൾ പാർലമെന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 25 കോടി രൂപ ഡിഎംകെയിൽനിന്ന് കൈപ്പറ്റിയതായി കമൽഹാസൻ ആരോപിച്ചത്. തിരഞ്ഞെടുപ്പിൽ സഖ്യകക്ഷികളായ സിപിഐക്ക് 15 കോടിയും സിപിഎമ്മിന് 10കോടിയും നൽകിയതായി ഡിഎംകെ തിരഞ്ഞെടുപ്പ് കമ്മിഷനു കണക്കു നൽകിയതിനു പിന്നാലെയായിരുന്നു വിമർശനം.
Post Your Comments