CinemaMollywoodLatest NewsKeralaNewsEntertainment

ഫഹദ് ഫാസിൽ നായകനാകുന്ന ‘ജോജി’; റിലീസ് തീയതി പുറത്തുവിട്ടു

ഫഹദ് ഫാസിലിനെ നായകനാക്കി ദിലീഷ് പോത്തന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ജോജി’. ചിത്രം ഏപ്രിൽ ഏഴിന് ആമസോൺ പ്രൈമിൽ റിലീസ് ചെയ്യും. സിനിമയുടെ ടീസർ ആമസോൺ പ്രൈമിന്റെ സോഷ്യൽ മീഡിയ പേജിലൂടെ റിലീസ് ചെയ്തു. നിശബ്ദമായ അന്തരീക്ഷത്തിൽ ചൂണ്ടയിടുന്ന ഫഹദ് ഫാസിലിനെയാണ് ടീസറിൽ കാണുന്നത്.

‘നിങ്ങളുടെ സംസാരത്തേക്കാൾ ആഴമുള്ളതാണ് നിങ്ങളുടെ കണ്ണുകളുടെ ശബ്ദം’ എന്നാണ് ടീസറിന് നൽകിയിരിക്കുന്ന ക്യാപ്‌ഷൻ. ജോജിയ്ക്ക് വേണ്ടിയുള്ള ഫഹദ് ഫാസിലിന്റെ മേക്കോവര്‍ സോഷ്യല്‍ മീഡിയയില്‍ വൈറൽ ആയിരുന്നു. കൂടുതല്‍ മെലിഞ്ഞ ഗെറ്റപ്പിലാണ് ഫഹദ് ചിത്രത്തിലുള്ളത്.

വില്യം ഷേക്സ്പിയറിന്റെ ‘മാക്ബത്തി’ല്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. മുണ്ടക്കയത്തും ഉണ്ണിമായ, ബാബുരാജ്, ഷമ്മി തിലകന്‍ തുടങ്ങിയവര്‍ ചിത്രത്തില്‍ ശ്രദ്ധേയ റോളിലുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button