CinemaLatest NewsBollywoodNewsIndiaEntertainment

അക്ഷയ് കുമാറിന്റെ ‘രാം സേതു’ അയോധ്യയിൽ ചിത്രീകരണമാരംഭിച്ചു

അക്ഷയ് കുമാർ നായകനായെത്തുന്ന പുതിയ ബോളിവുഡ് ചിത്രം രാം സേതു അയോധ്യയിൽ ചിത്രീകരണമാരംഭിച്ചു. പുരാവസ്തു​ഗവേഷകനായാണ് അക്ഷയ് ചിത്രത്തിൽ വേഷമിടുന്നത്. കുമാർ കാപേയുടെ ​ഗുഡ് ഫിലിംസിനും അബൺഡാറ്റിയ എന്റർടെയ്ൻമെന്റിനും ലൈക പ്രൊഡക്ഷൻസിനും ഒപ്പം ആമസോൺ പ്രൈം കൂടി ചേർന്നാണ് ചിത്രം നിർമിക്കുന്നത്. എന്തിരൻ 2വിനു ശേഷം അക്ഷയ് കുമാർ – ലൈക പ്രൊഡക്‌ഷൻസ് ഒന്നിക്കുന്ന ചിത്രം അഭിഷേക് ശർമയാണ് സംവിധാനം ചെയ്യുന്നത്.

ചിത്രത്തിൽ അക്ഷയ് പുതിയൊരു വേഷത്തിലാകും പ്രത്യക്ഷപ്പെടുകയെന്ന് സംവിധായക൯ ശർമ പറയുന്നു. ജാക്വലി൯ ഫൊർണാണ്ഡെസ്, നുഷ്രത്ത് ബറൂച്ച തുടങ്ങിയ താരങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. “ശക്തമായ, സ്വതന്ത്ര സ്ത്രീ കഥാപാത്രങ്ങളെയാണ് ഇരുവരും അതവതരിപ്പിക്കുന്നത്.

‘വരും തലമുറയെ കൂടി ബന്ധിപ്പിക്കുന്ന ഒരു പാലം നിര്‍മ്മിച്ച് അതിലൂടെ ഭാരതീയരുടെ ഉള്ളില്‍ രാമന്റെ ആദര്‍ശങ്ങളേയും സംരക്ഷിക്കാന്‍ ശ്രമിക്കാം എന്നായിരുന്നു ചിത്രത്തിന്റെ പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ട് അക്ഷയ്കുമാര്‍ ട്വിറ്ററില്‍ കുറിച്ചത്. ചിത്രം തീയേറ്ററിലും ആമസോൺ പ്രൈമിലുമായി റിലീസ് ചെയ്യുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

shortlink

Related Articles

Post Your Comments


Back to top button