News

‘മെട്രോമാനെ കളിയാക്കിയ രഞ്ജിപണിക്കർ ആരെന്ന് അറിയാമോ? ഫാരിസ് അബൂബക്കറിന്റെ ജോലിക്കാരനായിരുന്നു’ -കുറിപ്പ്

രഞ്ജിപണിക്കർ എന്ന നമ്മളറിയുന്ന നടനും തിരക്കഥാകൃത്തുമായ വ്യക്തി ഫാരിസ് അബൂബക്കറിന്റെ ജോലിക്കാരൻ കൂടിയായിരുന്നു.

ഉണ്ട ചോറിനും ഉണ്ണുന്ന ചോറിനും ഉണ്ണാൻ പോകുന്ന ചോറിനും നന്ദി ഉണ്ടാകുന്നത് നല്ലതാണ്, കുറ്റപ്പെടുത്തരുത്. രഞ്ജി പണിക്കർ ഒരു തൊഴിലാളി ആണ്, ഫാരിസിന്റെ, ആ വഴി പിണറായിയുടെ, തൊഴിലാളി. അന്നം തരും യജമാനന് വേണ്ടി ഇടയ്ക്കൊക്കെ ഒന്ന് കുരയ്ക്കാൻ അനുവദിക്കെടേ, വളർത്തു നായകളെ. കുരയ്ക്കുകയേ ഉള്ളൂ, കടിക്കാനുള്ള കഴിവൊന്നുമില്ല. വൈറലായ കുറിപ്പ് ആണ് ചുവടെ ചേർക്കുന്നത്. സനോജ് മാത്യു എന്ന മാധ്യമ പ്രവർത്തകന്റേതാണ് ഈ കുറിപ്പ്;

കുറിപ്പ് ഇങ്ങനെ ,

സിനിമാ നടനും തിരക്കഥാകൃത്തും സംവിധായകനുമൊക്കെ ആയ ശ്രീ രഞ്ജി പണിക്കർ പാലക്കാട് മണ്ഡലത്തില്‍ ബിജെപിയുടെ ബാനറില്‍ മത്സരിക്കുന്ന മെട്രോമാൻ ശ്രീധരൻ സാറിനെ ആക്ഷേപിച്ചു സംസാരിച്ചു എന്നും പറഞ്ഞു രഞ്ജി പണിക്കാരെ പൊങ്കാലയിടുന്ന സംഘികളോടാണ്
ആരാണ് രഞ്ജി പണിക്കർ ? ഗാന്ധിജിയുടെ അളിയനോ ? അതോ മണ്ടേലയുടെ തമ്പിയോ ? അല്ലല്ലോ

പിന്നെ ആരാണ് ? ആരായിരുന്നു ?
മെട്രോ വാർത്ത എന്നൊരു പത്രത്തെ അറിയുമോ ? ചെന്നൈ ആസ്ഥാനമാക്കി കൊച്ചിയിൽ നിന്നും കോഴിക്കോട് നിന്നും പ്രസിദ്ധീകരിച്ചിരുന്ന ഒരു പത്രം, ആ പത്രത്തിന്റെ മാനേജിങ് ഡയറക്ടർ ആയിരുന്നു വർഷങ്ങളോളം ഈ രഞ്ജി പണിക്കർ .  മെട്രോ വാർത്ത ആരുടേതായിരുന്നു ?
ഫാരിസ് അബൂബക്കർ എന്ന നമുക്കേവർക്കും സുപരിചിതനായ ആ മൊതലാളിയുടേത്. വല്ലാത്തൊരു മൊതലാണ് ആ മൊതലാളി എന്ന് ഞാൻ പറഞ്ഞതല്ല, മൂത്ത സഖാവ് ഭരണപരിഷ്‌കാരി മൊഴിഞ്ഞത്. അതായത് രഞ്ജിപണിക്കർ എന്ന നമ്മളറിയുന്ന നടനും തിരക്കഥാകൃത്തുമായ വ്യക്തി ഫാരിസ് അബൂബക്കറിന്റെ ജോലിക്കാരൻ കൂടിയായിരുന്നു.

ഇനി ആരാണ് ഫാരിസ് അബൂബക്കർ ?
ഒറ്റവാക്കിൽ മലയാളിയെ പരിചയപ്പെടുത്താൻ ഇത് മതി
പിണറായി വിജയന്റെ ബിനാമി, അതെ, ബിനാമി, പിണറായി വിജയന്റെ ബിനാമി.

2006ലാണ് ഞാൻ ആദ്യമായി ചെന്നൈയിൽ എത്തുന്നത്, ചെന്നൈ ഐ ഐ ടി വിദ്യാർത്ഥിയായി, പിന്നീട് ചെന്നൈയിൽ തന്നെ മാധ്യമലോകത്തു ജോലിയോടെ ആരംഭിച്ച എന്റെ ജീവിതം 2019ൽ ആണ് ഭുവനേശ്വറിലേക്കു പറിച്ചു നടുന്നത്. തുടർച്ചയായി പതിമൂന്നു വർഷങ്ങൾ ഞാൻ ചെന്നൈയിൽ കണ്ടുമുട്ടിയവരിൽ പിണറായിയും എം എ ബേബിയും വയലാർ രവിയും ബാലകൃഷ്ണപിള്ളയും കുഞ്ഞാലിക്കുട്ടിയും ശ്രീരാമകൃഷ്ണനുമൊക്കെ ഉണ്ടായിരുന്നു. ആ കാഴ്ചകളൊക്കെ കണ്ട എനിക്ക് ഇന്നത്തെ ശ്രീരാമന്റെയും പിണറായിയുടെയും സ്വപ്നാടന കഥകളിൽ ആശ്ചര്യമൊട്ടുമില്ലതാനും. ഫാരിസ് അബൂബക്കറിന്റെ ചെന്നൈ നുങ്കമ്പാക്കത്തെ ഓഫീസിലും നീലാങ്കരയിലെ വീട്ടിലും പിണറായി നിത്യസന്ദര്ശകനാണെന്നത് ചെന്നൈ മലയാളികൾക്ക് അറിവുള്ളതും.
ഇനി ഒരു പഴയ കഥ…..

കേരളത്തിൽ സി പി ഐ എമ്മിലെ പിണറായി വിജയന്റെയും വി എസ് അച്ചുതാനന്ദന്റെയും നേതൃത്വത്തിൽ വിഭാഗീയത കൊടികുത്തിവാണ കാലമോർമ്മയില്ലേ? അതിന്റെ ഭാഗമായ ചക്കളത്തിപ്പോരാട്ടത്തിൽ വി എസ് അച്യുതാനന്ദന്‍ വിളിച്ചു പറഞ്ഞൊരു സത്യം. അന്ന് “വെറുക്കപ്പെട്ടവൻ” എന്നൊരു പദം അച്ചുതാനന്ദന്‍ പ്രയോഗിച്ചത് ഈ ഫാരിസ് അബൂബക്കറിനെതിരെ ആയിരുന്നു.

സിംഗപ്പൂരിലെ കമല ഇന്റർനാഷണൽ കഥയിലേക്കൊന്നും ഞാൻ ഇല്ല, പക്ഷെ ഫാരിസ് അബൂബക്കറിന് സിംഗപ്പൂര്‍ ബന്ധങ്ങൾ ഉണ്ടായിരുന്നു, സിംഗപ്പൂര്‍ ആസ്ഥാനമായ കിഡ്നി ഫൌണ്ടേഷന്റെ ചില “കൊടുക്കൽ വാങ്ങലു”കളെ മുൻ നിർത്തിയായിരുന്നു, വി എസ്സിന്റെ ആ വെറുക്കപ്പെട്ടവൻ പ്രയോഗമെന്നത് അരിയാഹാരം കഴിക്കുന്നവർക്ക് ഓർമ്മയുള്ള വിഷയം. അതുമവിടെ നിൽക്കട്ടെ, എന്റെ കിഡ്നി ഇപ്പോഴും എന്നിൽ ഭദ്രമാണ്, അതിനാൽ കിഡ്നി കച്ചവടവും എനിക്ക് അജ്ഞാതമെന്നു കരുതുക.

ഈ വിഷയം കേരളത്തിലെ രാഷ്ട്രീയത്തിൽ വൻ വിവാദം സൃഷ്ടിച്ചപ്പോൾ കേരളത്തിലെ മാധ്യമങ്ങൾ മുഴുവൻ ഫാരിസ് അബൂബക്കറിനെ തേടി അലയവേ, എല്ലാവരേയും ഞെട്ടിച്ചു കൊണ്ട് ഫാരിസ് അബൂബക്കര്‍ കൈരളി ചാനലിൽ പ്രത്യക്ഷപ്പെട്ടു, ജോൺ ബ്രിട്ടാസിനു ഇന്റര്‍വ്യൂ നൽകിക്കൊണ്ട്, രണ്ടു എപ്പിസോഡുകളിലായി (ഞെട്ടിയ സർവ്വരിലും ഞാൻ പെടില്ല ട്ടോ ) 2006 ലാണ് നടക്കുന്നത്.

എങ്ങനെ കൈരളിക്കു മാത്രം കിട്ടി ആ വിവാദനായകനെ? വി എസ്സിന്റെ വെളിപ്പെടുത്തലിൽ കേരളത്തിലെ നെറ്റി ചുളിക്കപ്പെട്ട ജനലക്ഷങ്ങൾക്കു മുന്നിൽ ഫാരിസിനെ വെളുപ്പിച്ചെടുക്കേണ്ട ഭരിച്ച ഉത്തരവാദിത്വം തലയിൽ വീണ പിണറായിയുടെ തലയിൽ ഉദിച്ച ആശയം പ്രവർത്തീകമാക്കാൻ ജോൺ ബ്രിട്ടാസും സംഘവും രായ്ക്കുരാമാനം ക്യാമറയും മറ്റും കടിച്ചു തൂക്കി ചെന്നൈയിൽ വന്നു ഇന്റര്‍വ്യൂ നടത്തി.
ആ രണ്ടു എപ്പിസോഡുകളും യൂട്യൂബിൽ ഉണ്ട്, ഒന്ന് കാണുക. ബ്രിട്ടാസിന്റെയും ഫാരിസിന്റെയും സംഭാഷണങ്ങൾ ആ പഴയ കിംഗ്, കമ്മീഷണർ പോലെയൊക്കെ പ്രചണ്ഡവും.

അപ്പോൾ ആരെഴുതിക്കൊടുത്തതാകും, ഇന്റര്‍വ്യൂ തിരക്കഥയെന്നു മനസ്സിലായല്ലോ.  ഉണ്ട ചോറിനും ഉണ്ണുന്ന ചോറിനും ഉണ്ണാൻ പോകുന്ന ചോറിനും നന്ദി ഉണ്ടാകുന്നത് നല്ലതാണ്, കുറ്റപ്പെടുത്തരുത്.
രഞ്ജി പണിക്കർ ഒരു തൊഴിലാളി ആണ്, ഫാരിസിന്റെ, ആ വഴി പിണറായിയുടെ, തൊഴിലാളി. അന്നം തരും യജമാനന് വേണ്ടി ഇടയ്ക്കൊക്കെ ഒന്ന് കുരയ്ക്കാൻ അനുവദിക്കെടേ, വളർത്തു നായകളെ. കുരയ്ക്കുകയേ ഉള്ളൂ, കടിക്കാനുള്ള കഴിവൊന്നുമില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button