COVID 19Latest NewsSaudi ArabiaNewsGulf

സൗദിയിൽ പുതുതായി കോവിഡ് രോഗം ബാധിച്ചത് 556 പേർക്ക്

റിയാദ്: സൗദിയിൽ ചികിത്സയിൽ കഴിയുന്ന കോവിഡ് ബാധിതരുടെ എണ്ണം 5000 കടന്നിരിക്കുന്നു. ഇന്ന് 556 പേർക്കാണ് കോവിഡ് രോഗം സ്ഥിരീകരിച്ചത്‌. കഴിഞ്ഞ 24 മണിക്കൂറിനിടെ 410 പേർ രോഗമുക്തി നേടിയിരിക്കുന്നത്. രാജ്യത്ത് വിവിധ ഭാഗങ്ങളിലായി ഏഴ് പേർ മരിച്ചു. ഇതുവരെ രാജ്യത്ത് രോഗം സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 3,89,422 ആയി ഉയർന്നു. ഇവരിൽ 3,77,714 പേർക്കും രോഗം ഭേദമായി.

ആകെ മരണസംഖ്യ 6,663 ആയി ഉയർന്നു. രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റുമായി 5045 പേർ ചികിത്സയിൽ കഴിയുകയാണ്. ഇവരിൽ 694 പേരുടെ നില അതീവ ഗുരുതരമാണ്. ചികിത്സയിൽ കഴിയുന്ന ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. കൊവിഡ് മുക്തി നിരക്ക് 97.1 ശതമാനവും മരണനിരക്ക് 1.7 ശതമാനവുമായി തുടരുന്നു.

കഴിഞ്ഞ 24 മണിക്കൂറിനിടെ വിവിധ മേഖലകളിൽ റിപ്പോർട്ട് ചെയ്ത പുതിയ കേസുകൾ: റിയാദ് 228, കിഴക്കൻ പ്രവിശ്യ 93, മക്ക 87, അൽഖസീം 27, വടക്കൻ അതിർത്തി മേഖല 26, മദീന 23, ഹായിൽ 22, അസീർ 17, തബൂക്ക് 12, ജിസാൻ 8, അൽജൗഫ് 6, നജ്‌റാൻ 4, അൽബാഹ 3.

shortlink

Related Articles

Post Your Comments

Related Articles


Back to top button