Latest NewsNewsIndia

വാട്‌സ്ആപ്പ് യൂണിവേഴ്‌സിറ്റിയില്‍ പ്രചരിക്കുന്ന വിവരങ്ങള്‍ വിശ്വസിക്കരുത്; വാക്‌സിനുകള്‍ സുരക്ഷിതം; കേന്ദ്രമന്ത്രി

വാട്‌സ്ആപ്പ് യൂണിവേഴ്‌സിറ്റിയില്‍ പ്രചരിക്കുന്ന വിവരങ്ങള്‍ വിശ്വസിക്കരുതെന്നും ഇന്ത്യയില്‍ വിതരണം ചെയ്യുന്ന കോവിഡ് പ്രതിരോധ വാക്‌സിനുകള്‍ സുരക്ഷിതവും ഫലപ്രദവുമാണെന്നും ആവര്‍ത്തിച്ച് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ധന്‍.

ദല്‍ഹി ഹാര്‍ട്ട് ആന്‍ഡ് ലങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും കോവിഡ് വാക്‌സിന്റെ രണ്ടാം ഡോസ് സ്വീകരിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രമന്ത്രിക്കൊപ്പം ഭാര്യയും വാക്‌സിന്‍ സ്വീകരിച്ചു. പ്രതിരോധ വാക്‌സിനെതിരെ സമൂഹ മാധ്യമങ്ങളില്‍ തെറ്റായ വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. ഇത്തരത്തില്‍ വാട്‌സ്ആപ്പ് യൂണിവേഴ്‌സിറ്റികളില്‍ പ്രചരിക്കുന്ന തെറ്റിദ്ധാരണാജനകമായ വിവരങ്ങള്‍ ജനങ്ങള്‍ വിശ്വസിക്കരുത്. ഇന്ത്യയില്‍ വിതരണം ചെയ്യുന്ന കോവിഷീല്‍ഡ്, കൊവാക്സിന്‍ എന്നീ വാക്സിനുകള്‍ സുരക്ഷിതവും രോഗപ്രതിരോധശേഷി നല്‍കുന്നതുമാണെന്നും അദ്ദേഹം പറഞ്ഞു.

വാക്സിന്‍ എടുത്തതിന് ശേഷം കോവിഡ് ബാധിക്കാനുള്ള സാധ്യതകള്‍ വളരെ കുറവാണെന്നും, അഥവാ ബാധിച്ചാൽ തന്നെ ആശുപത്രിയിലോ, അത്യാഹിത വിഭാഗത്തിലോ പ്രവേശിപ്പിക്കേണ്ട വിധത്തില്‍ ഗുരുതരാവസ്ഥയിലാകില്ലെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button