Latest NewsIndiaNews

കാശ്മീരിൽ ബ്ലോക്ക് ഡെവലപ്‌മെന്റ് കൗൺസിൽ അദ്ധ്യക്ഷ ബിജെപിയിൽ ചേർന്നു

ശ്രീനഗർ : ജമ്മു കശ്മീരിൽ ബ്ലോക്ക് ഡെവലപ്‌മെന്റ് കൗൺസിൽ അദ്ധ്യക്ഷ ബിജെപിയിൽ ചേർന്നു. ഗുരേസ് ബ്ലോക്ക് ഡെവലപ്‌മെന്റ് കൗൺസിൽ അദ്ധ്യക്ഷ ഫമിദ ബനോയാണ് ബിജെപിയിൽ ചേർന്നത്. ത്രിക്കുത നഗറിലെ ബിജെപി ആസ്ഥാനാത്ത് നടന്ന ചടങ്ങിലാണ് ബനോ പാർട്ടി അംഗത്വം സ്വീകരിച്ചത്.

Read Also : വീട്ടില്‍ ശംഖ് സൂക്ഷിച്ചാല്‍

ചടങ്ങിൽ മുൻ എംഎൽസിയും ബിജെപി നേതാവുമായ അജാസ് ഖാനും, ഡിസ്ട്രിക്റ്റ് ഡെവലപ്‌മെന്റ് കൗൺസിൽ അംഗം തുലെൽ ഗുരേസും പങ്കെടുത്തു. ഹമിദ ബനോയുടെ പാർട്ടി പ്രവേശനം പ്രവർത്തകരുടെ പ്രവർത്തന മികവ് വർദ്ധിപ്പിക്കുമെന്ന് ബിജെപി ജനറൽ സെക്രട്ടറി അശോക് കൗൾ അഭിപ്രായപ്പെട്ടു.

ബിജെപിയിൽ ചേർന്നതിൽ സന്തോഷമുണ്ടെന്ന് ഫാമിദ ബനോ പ്രതികരിച്ചു. പാർട്ടിയിൽ ചേർന്നത് വ്യക്തമായ കാഴ്ചപ്പാടോട് കൂടിയാണ്. പാർട്ടിയുടെ ഉയർച്ചയ്ക്കായി പ്രവർത്തിക്കുമെന്നും ബനോ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button