തിരുവനന്തപുരം: അരിവിതരണം തടഞ്ഞ തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടിക്കെതിരെ സര്‍ക്കാര്‍ ഇന്ന് ഹൈക്കോടതിയെ സമീപിക്കും. മുൻഗണനേതര വിഭാഗങ്ങളുടെ സ്പെഷ്യൽ അരി വിതരണം തടഞ്ഞത്തിനെതിരെയാണ് സര്‍ക്കാര്‍ നീക്കം. സ്കൂൾ കുട്ടികളുടെ അരി വിതരണത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷന് സർക്കാർ വിശദീകരണം നൽകി. സ്കൂള്‍ കുട്ടികളുടെ അരിവിതരണം നേരത്തെ തുടങ്ങിയ നടപടി എന്നാണ് വിശദീകരണം.
Read Also : പ്രതിപക്ഷ നേതാവ് ജനങ്ങളുടെ പ്രതിപക്ഷമായാണ് പ്രവര്‍ത്തിക്കുന്നതെന്ന് വൃന്ദാ കാരാട്ട്
തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടല്ല കിറ്റ് വിതരണം തുടങ്ങിയത്. ഈസ്റ്റര്‍, വിഷു പ്രമാണിച്ചാണ് ഏപ്രില്‍ ആദ്യം കിറ്റ് നല്‍കുന്നത് . പ്രതിപക്ഷം ആരോപിക്കും പോലെ സ്കൂള്‍ കുട്ടികള്‍ക്കുളള കിറ്റ് വിതരണം മുടങ്ങിയിട്ടില്ല. മെയ് മാസത്തെ സാമൂഹ്യക്ഷേമ പെന്‍ഷന്‍ നേരത്തെ കൊടുക്കുന്നു എന്നാണ് പ്രതിപക്ഷ നേതാവിന്‍റെ ആരോപണം. കൊടുക്കുന്നത് മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലെ പെന്‍ഷനെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
Post Your Comments