അന്താരാഷ്ട്ര സൗഹൃദ മത്സരത്തിൽ ഇന്ത്യ ഇന്ന് യുഎഇയെ നേരിടും. ഒമാനെതിരെ സമനില പിടിച്ച ആത്മവിശ്വാസത്തിലാണ് ഇന്ത്യ ഇന്ന് ഇറങ്ങുന്നത്. എന്തു പരീക്ഷണത്തിനും തയ്യാറായ കോച്ച് ഇഗർ സ്റ്റീമാച് പത്തു പുതിയ താരങ്ങളെ ഇറക്കിയാണ് അന്താരാഷ്ട്ര മത്സരങ്ങളിൽ ധീരമായ പരീക്ഷണം നടത്തുന്നത്. ഗുർപ്രീത് സന്ധു ഇന്നത്തെ മത്സരത്തിൽ ടീമിനെ നയിക്കും. ഒമാനെതിരെ നടന്ന മത്സരത്തിൽ സുനിൽ ഛേത്രിയുടെ അഭാവത്തിൽ സന്തോഷ് ജിങ്കനാണ് ഇന്ത്യയെ നയിച്ചത്.
അശുതോഷ് മേത്ത, ചിംഗ്ലെൻസന സിംഗ്, സുരേഷ് വാങ്‌ജം, ബിവിപിൻ സിംഗ്, ജെക്‌സൺ സിംഗ്, ആകാശ മിശ്ര എന്നീ ആറ് താരങ്ങൾക്ക് ഇന്ത്യൻ ജേഴ്‌സിയിൽ അരങ്ങേറ്റ മത്സരമായിരുന്നു. 42-ാം മിനുട്ടിൽ ചിംഗ്ലെൻസനിന്റെ സെൽഫ് ഗോളിലൂടെ ഒമാൻ അക്കൗണ്ട് തുറക്കുന്നത്. സാഹിർ അൽ അഗ്‌ബാരി ബോക്സിലേക്കി തൊടുത്ത ത്രൂബോൾ കൈപിടിലൊതുക്കുന്നതിൽ ഗോളി അമരീന്ദർ പരാജയപ്പെട്ടു. തെന്നിത്തെറിച്ച പന്ത് ചിംഗ്ലെൻസനയുടെ കാലിൽ തട്ടി വലയിലേക്ക് കയറുകയായിരുന്നു. എന്നാൽ അധികം വൈകാതെ 51-ാം മിനുട്ടിൽ മൻവീറിലൂടെ ഇന്ത്യ സമനില നേടുകയായിരുന്നു. ഇന്നത്തെ മത്സരത്തിൽ ലോക ഫുട്ബോൾ റാങ്കിങ്ങിൽ 74-ാം സ്ഥാനത്തുള്ള യുഎഇയെ ഇന്ത്യയ്ക്ക് ഏറെ വെല്ലുവിളി ഉയർത്തും.
Post Your Comments