നാദാപുരം: കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്. രാജ്യത്ത് മതനിരപേക്ഷതയും ഭരണഘടനയും തകര്‍ക്കാന്‍ സംഘ്പരിവാര്‍ ശക്തികള്‍ ശ്രമിക്കുമ്പോള്‍ അതിനെ സഹായിക്കുന്ന നിലപാടാണ് കോണ്‍ഗ്രസ് എന്നും സ്വീകരിച്ചതെന്ന് മുഖ്യമന്ത്രി . ആര്.എസ്.എസിന്റെ ഫാഷിസ്റ്റ് സ്വഭാവം അവസാനിച്ചിട്ടില്ല. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ട്രെയിനിൽ കന്യാസ്ത്രീകള്‍ ആക്രമിക്കപ്പെട്ടത്. നേരത്തെ മുസ്ലിം മത വിഭാഗക്കാരും ക്രൂരമായ ആക്രമണത്തിനിരയായി. സഞ്ചാരസ്വാതന്ത്ര്യംപോലും ആര്.എസ്.എസ് അജണ്ടയിലേക്ക് മാറുന്ന കാഴ്ചയാണ് രാജ്യത്ത്. നടപടിയെടുക്കേണ്ട പൊലീസ് ഇവരുടെ കൂട്ടമായി മാറുകയാണ്.
Read Also: വാസെ ഉപയോഗിച്ചത് 13 ഫോണുകൾ, മൃതദേഹം കണ്ടെത്തിയതിന്റെ അടുത്ത ദിവസം 5 ഫോണുകൾ നശിപ്പിച്ചു
എന്നാൽ ദേശീയ തലത്തില്‍തന്നെ ഏറ്റവും പ്രാധാന്യമുള്ള തെരഞ്ഞെടുപ്പാണ് നടക്കുന്നത്. മതനിരപേക്ഷത സംരക്ഷിക്കാന്‍ ഇടതുപക്ഷം പ്രതിജ്ഞാബദ്ധമായത് കൊണ്ടാണ് ജനകീയ അടിത്തറ വിപുലമായതും ജനം എല്‍.ഡി.എഫിനെ തെരഞ്ഞെടുക്കാന്‍ തയാറായിനില്ക്കുന്നതും. പുറമേരിയില്‍ നാദാപുരം, വടകര, കുറ്റ്യാടി മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ഥികളുടെ തെരഞ്ഞെടുപ്പ് പ്രചാരണസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ യോജിച്ച പ്രക്ഷോഭത്തിന് ഇടതുപക്ഷം തീരുമാനിച്ചു. കെ.പി.സി.സി യോഗം ചേര്‍ന്ന് കോണ്‍ഗ്രസ് ഇതിനെ തുരങ്കം വെക്കുകയാണ് ചെയ്തതെന്നും പിണറായി ആരോപിച്ചു. ചടങ്ങില്‍ പി. ഗവാസ് അധ്യക്ഷത വഹിച്ചു. സി.പി.എം പോളിറ്റ്ബ്യൂറോ മെംബര്‍ എളമരം കരീം, സി.പി.ഐ ആക്ടിങ് സെക്രട്ടറി സത്യന് മൊകേരി, ഷെയ്ഖ് പി. ഹാരിസ്, എന്‍.കെ. അബ്ദുല്‍ അസീസ്, മുഹമ്മദ് ഇഖ്ബാല്‍, മുക്കം മുഹമ്മദ്, സ്ഥാനാര്‍ഥികളായ ഇ.കെ. വിജയന്, കെ. കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍, മനയത്ത് ചന്ദ്രന് എന്നിവര്‍ സംസാരിച്ചു. കെ.കെ. ദിനേശന് സ്വാഗതം പറഞ്ഞു.
Post Your Comments