KeralaLatest NewsNews

അന്ന് പിണറായിയെ കണ്ടപ്പോൾ കൂടെ മേഴ്സിക്കുട്ടിയമ്മയും ഉണ്ടായിരുന്നു; സര്‍ക്കാരിന് കുരുക്കായി ഇഎംസിസിയുടെ വാദം

എല്ലാം ഫിഷറീസ് സെക്രട്ടറി അടക്കമുള്ളവര്‍ അറിഞ്ഞു തന്നെ?

കൊല്ലം: ആഴക്കടൽ വിവാദത്തിൽ കൂടുതൽ വെളിപ്പെടുത്തലുമായി ഇഎംസിസി ഗ്രൂപ്പ് ഓഫ് കമ്ബനീസ് സ്ഥാപകനും പ്രസിഡന്റുമായ ഷിജു എം.വര്‍ഗീസ്. ഗുരുതര ആരോപണങ്ങളാണ് ഷിജു സർക്കാരിനെതിരെ ഈ തെരഞ്ഞെടുപ്പ് കാലത്ത് ഉന്നയിക്കുന്നത്. ആഴക്കടല്‍ മത്സ്യബന്ധനം സംബന്ധിച്ചു മുഖ്യമന്ത്രി പിണറായി വിജയനെ മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മയോടൊപ്പം ക്ലിഫ് ഹൗസില്‍ ചെന്നു കണ്ടിരുന്നുവെന്ന തൻ്റെ വെളിപ്പെടുത്തലിൽ ഉറച്ച് ഷിജു എം.വര്‍ഗീസ്.

Also Read:തൃശൂര്‍ പൂരം ഒരു മുടക്കവുമില്ലാതെ നടക്കുമെന്ന് മന്ത്രി വി എസ് സുനില്‍ കുമാര്‍

മന്ത്രിസഭയുടെ അംഗീകാരത്തിനു വേണ്ടി വ്യവസായ മന്ത്രിയെ കണ്ടു നിവേദനം നല്‍കിയിരുന്നതായും അദ്ദേഹം പറഞ്ഞു. ഒന്നും തനിക്ക് അറിയില്ലായിരുന്നുവെന്ന മുഖ്യമന്ത്രിയുടെ വാദത്തെ ശക്തമായി എതിർക്കുകയാണ് ഷിജു. മന്ത്രി മേഴ്‌സിക്കുട്ടിയമ്മയുമായി ന്യൂയോര്‍ക്കിലെ ഹോട്ടലില്‍ 2019ല്‍ വിശദമായ ചര്‍ച്ച നടത്തി. പിന്നീടു നടന്ന ചര്‍ച്ചയില്‍ മന്ത്രിക്കു പുറമേ പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.ആര്‍.ജ്യോതിലാല്‍, ഫിഷറീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തുവെന്നാണ് ഷിജു പറയുന്നത്.

ആഴക്കടൽ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദത്തിൽ ദല്ലാളിന്റെ ഇടപെടലുണ്ടായ ഗൂഢാലോചന നടന്നിട്ടുണ്ടെന്നായിരുന്നു മുഖ്യമന്ത്രി ആരോപിച്ചത്. മുഖ്യമന്ത്രിയുടെ ഓഫീസിനെ എല്ലാത്തിലേക്കും വലിച്ചിഴയ്ക്കുകയാണ്, ഭയങ്കര കാര്യമല്ലേ പുറത്തു വന്നിരിക്കുന്നതെന്നായിരുന്നു വിഷയത്തോട് മുഖ്യമന്ത്രി പരിഹാസ രൂപേണ ചോദിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button