ദോഹ: ഖത്തറിൽ കൊറോണ വൈറസ് രോഗം ബാധിച്ച് ചികിത്സയിലായിരുന്ന രണ്ടുപേർ കൂടി മരിച്ചു. 74, 90 വയസ്സുള്ളവരാണ് മരിച്ചതെന്ന് ആരോഗ്യമന്ത്രാലയം അറിയിക്കുകയുണ്ടായി. ഇതോടെ ആകെ മരണം 284 ആയി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 614 പേർക്കാണ് കോവിഡ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 382 പേർക്ക് രോഗമുക്തിയുമുണ്ടായി. 483 പേർക്ക് സമ്പർക്കം മൂലമാണ് രോഗമുണ്ടായത്. 131 പേർ വിദേശത്തുനിന്ന് തിരിച്ചെത്തിയവരാണ്. നിലവിൽ രാജ്യത്ത് 14,296 കോവിഡ് രോഗികളാണുള്ളത്. ശനിയാഴ്ച 11,300 പേരെയാണ് പരിശോധിച്ചത്. ആകെ 17,06,760 പേർക്ക് പരിശോധന നടത്തിയപ്പോൾ 1,77,135 പേർക്കാണ് ഇതുവരെ കൊറോണ വൈറസ് രോഗ ബാധയുണ്ടായത്.
മരിച്ചവരും രോഗം ഭേദമായവരും ഉൾപ്പെടെയാണിത്. ആകെ 1,62,555 പേരാണ് രോഗമുക്തി നേടിയത്. നിലവിൽ 1,365 പേരാണ് ആശുപത്രികളിൽ ചികിത്സയിലുള്ളത്. ഇതിൽ 218 പേരെ ശനിയാഴ്ച പ്രവേശിപ്പിച്ചതാണ്. തീവ്രപരിചരണവിഭാഗത്തിൽ 259 പേരുമുണ്ട്. ഇതിൽ 34 പേരെ ശനിയാഴ്ച പ്രവേശിപ്പിച്ചതാണ്.
Post Your Comments