തിരുവനന്തപുരം : സംസ്ഥാനത്ത് രണ്ടാം ഘട്ട കൊറോണ വ്യാപനം അതിവേഗത്തിലെന്ന് ആരോഗ്യ വകുപ്പ്. രണ്ടു മാസത്തിനുള്ളിൽ രോഗികളുടെ എണ്ണം കുതിച്ചുയർന്നേക്കും. 45 വയസിന് മുകളിലുള്ളവർ എത്രയും വേഗം വാക്‌സിൻ സ്വീകരിക്കണമെന്നും ആരോഗ്യ വകുപ്പ് നിർദ്ദേശം നൽകി.
Read Also : മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് പരാതിയുമായി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍
45 വയസിനു മുകളിൽ പ്രായമുള്ളവർക്ക് ഏപ്രിൽ ഒന്നിന് വാക്‌സിനേഷൻ ആരംഭിക്കും. പ്രതിദിനം 2.50 ലക്ഷം പേർക്ക് വാക്‌സിൻ നൽകാനാണ് തീരുമാനം. ഇതിലൂടെ 45 ദിവസം കൊണ്ട് ഈ വിഭാഗത്തിലുള്ളവരുടെ വാക്‌സിനേഷൻ പൂർത്തിയാക്കാനാവുമെന്നാണ് കണക്കാക്കുന്നത്. ചീഫ് സെക്രട്ടറി വി.പി.ജോയിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിൽ വാക്‌സിനേഷന് വേണ്ടി ഒരുക്കിയ സൗകര്യങ്ങൾ ചർച്ച ചെയ്തിരുന്നു.
Post Your Comments