
കൊല്‍ക്കത്ത: ബംഗാളിലെ 30 മണ്ഡലങ്ങളില്‍ കനത്ത പോളിംഗ്. 1.30 വരെയുളള വിവരമനുസരിച്ച് 55 ശതമാനത്തോളമാണ് പോളിംഗ്. 54.90 ശതമാനം ജനങ്ങള്‍ വോട്ട് രേഖപ്പെടുത്തി. സംസ്ഥാനത്താകെ പോളിംഗിനെ തുടര്‍ന്ന് കനത്ത സംഘര്‍ഷമാണ് ഉണ്ടാകുന്നത്. നന്ദിഗ്രാമില്‍ മമതയ്‌ക്കെതിരെ മത്സരിക്കുന്ന ബിജെപി നേതാവും മുന്‍ സഹപ്രവര്‍ത്തകനുമായ സുവേന്ദു അധികാരിയുടെ വാഹനം തൃണമൂല്‍ പ്രവര്‍ത്തകര്‍ തകര്‍ത്തു. കാറിന്റെ ചില്ല് തകര്‍ത്ത് ഡ്രൈവറെ മര്‍ദ്ദിച്ചു. എന്നാല്‍ സുവേന്ദുവിന് പരിക്കില്ലെന്ന് അദ്ദേഹത്തിന്റെ സഹോദരന്‍ സൗമേന്ദു അറിയിച്ചു.
അതേസമയം തനിക്കൊപ്പം ചേരണമെന്നും തന്നെ സഹായിക്കണമെന്നും മമതാ ബാനര്‍ജി ഫോണ്‍വിളിച്ച് ആവശ്യപ്പെട്ടതായി ബിജെപി നേതാവ് പ്രളയ് ലാല്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ ഫോണ്‍സംഭാഷണം വ്യാജമാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് പ്രതികരിച്ചു. ഒന്നാംഘട്ട പോളിംഗിലെ ശക്തമായ പോളിംഗ് മൂന്നാംവട്ട തുടര്‍ഭരണത്തിന് ശ്രമിക്കുന്ന മമതാ ബാനര്‍ജിയ്‌ക്ക് എതിരായ ജനവികാരമാകുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസിന് ഭയമുണ്ട്. കനത്ത പോളിംഗ് ബിജെപിയ്‌ക്ക് നല്‍കിയിരിക്കുന്നത് വലിയ ആത്മവിശ്വാസമാണ്. നന്ദിഗ്രാമിലും ഹല്‍ഡിയിലും പൊലീസ് ഉദ്യോഗസ്ഥര്‍ തൃണമൂലിന് അനുകൂലമായാണ് പ്രവര്‍ത്തിക്കുന്നതെന്ന് സുവേന്ദു അധികാരി ആരോപിച്ചു. ചാന്ദിപൂരിലെ തൃണമൂല്‍ സ്ഥാനാര്‍ത്ഥിയായ നടന്‍ സോഹം ചക്രബൊര്‍ത്തി ഇവിഎം യന്ത്രങ്ങളില്‍ തട്ടിപ്പ് നടക്കുന്നതായും ആരോപിച്ചു.
Read Also: ‘എന്നോട് ക്ഷമിക്കണം’; ഒടുവിൽ പ്രധാനമന്ത്രിയോട് ക്ഷമ ചോദിച്ച് ശശി തരൂര്‍
എന്നാൽ വോട്ടിംഗ് ആരംഭിച്ചപ്പോള്‍ മുതല്‍ സംസ്ഥാനത്ത് ആക്രമ സംഭവങ്ങള്‍ തുടര്‍ച്ചയായി നടക്കുകയാണ്. പുരുലിയയില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് ഭക്ഷണം നല്‍കി വരികയായിരുന്ന ബസ് തീയിട്ടു. കിഴക്കന്‍ മിഡ്‌നാപൂരില്‍ വെടിവയ്‌പ്പില്‍ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു. ഇവിടെ വോട്ടിംഗ് യന്ത്രത്തില്‍ തകരാറുണ്ടായതായി പരാതിയെ തുടര്‍ന്ന് വോട്ടിംഗ് താല്‍ക്കാലികമായി നിര്‍ത്തി. എല്ലാ വോട്ടും ബിജെപിയ്‌ക്ക് പോകുന്നതായായിരുന്നു പരാതി. പടിഞ്ഞാറന്‍ മിഡ്‌നാപൂരില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആക്രമിക്കുന്നതായി ബിജെപി പരാതി നല്‍കി. ഇതിനിടെ ബെഗുംപൂരില്‍ ബിജെപി പ്രവര്‍ത്തരന്റെ മൃതദേഹം കണ്ടെത്തി.
Post Your Comments