Latest NewsNews

എന്റെ തുണിയിൽ നിങ്ങൾ വ്യാകുലപ്പെടേണ്ടെന്ന് രേവതി സമ്പത്ത്

സോഷ്യല്‍ മീഡിയകളിൽ നിരവധി സൈബര്‍ ആക്രമണങ്ങള്‍ നേരിടുന്ന താരങ്ങളില്‍ ഒരാളാണ് നടി രേവതി സമ്ബത്ത്. തന്റെ മെസഞ്ചറില്‍ എത്തിയ അശ്ലീല സന്ദേശം പങ്കുവച്ച്‌ കുറിക്കു കൊള്ളുന്ന മറുപടി കൊടുത്തിരിക്കുകയാണ് രേവതി ഇപ്പോള്‍.

രേവതിയുടെ കുറിപ്പ് ഇങ്ങനെയാണ്

Also Read :സൗദിയില്‍ വാഹനാപകടത്തിൽ കോഴിക്കോട് സ്വദേശി അന്തരിച്ചു

‘പ്രശസ്തിക്കുവേണ്ടി തുണി അഴിക്കുന്ന ഒരു തേവിടിച്ചിയുടെ വാക്കുകളായി കണ്ടാല്‍ മതി’, വിനോദ് വിക്രമനാശാരിയുടെ (Vinod Vikramanasari) വാക്കുകള്‍ ആണിത്. വിനോദിന്റെയും, വിനോദുമാരുടെയും സ്ഥിരമുള്ള ഒരു പ്രവണതയാണിത് എന്നിരിക്കെ ഒരു കാര്യം. ഞാന്‍ തുണി അഴിക്കുന്നുണ്ടോ ഇല്ലയോ എന്നതില്‍ നിങ്ങള്‍ എന്തിനാണ് വ്യാകുലപ്പെടുന്നത്? സ്വന്തം അഭിപ്രായം തുറന്നുപറയുന്ന ഏതൊരു സ്ത്രീയും പ്രശസ്തിക്ക് വേണ്ടി എന്ന ക്ലിഷേ അടിച്ചു വിടാന്‍ തുടങ്ങിയിട്ട് കാലം കുറെ ആയി. ഇനി പ്രശസ്തിയായി എന്നുതന്നെ ഇരിക്കട്ടെ എന്റെ പ്രശസ്തിയില്‍ നിങ്ങള്‍ എന്തിനാണ് വീണ്ടും വ്യാകുലപ്പെടുന്നത്?

തുണി അഴിക്കാന്‍ പോകുന്നു, തുണി അഴിക്കുന്നു, തുണി അഴിച്ചു കൊണ്ടിരിക്കുന്നു, എന്നൊക്കെ എഴുതി വിടുമ്ബോള്‍ അടുത്ത ചോദ്യം എനിക്ക് തുണി അഴിക്കണം എന്ന് തോന്നിയാല്‍ ഞാന്‍ ആ നിമിഷം ഊരി എറിയും. അതിന് നിങ്ങള്‍ക്ക് എന്താണ്.? എന്റെ തുണിയില്‍ നിങ്ങള്‍ വ്യാകുലപ്പെടാന്‍ നിങ്ങള്‍ അലക്കി അശയില്‍ ഇട്ടിരുന്ന തുണി അല്ല ഞാന്‍ അടിച്ചുമാറ്റി ഇട്ടിരിക്കുന്നത്. അല്ലെങ്കിലേ ഞാന്‍ തുണി ഇല്ലാണ്ടാണ് നടപ്പ്, ഇനി പ്രശസ്തിക്ക് വേണ്ടി തുണി അഴിക്കാന്‍ കൂടെ വയ്യ.. മെനക്കേടാ.. തുണി ഇട്ടാലല്ലേ മൈരേ തുണി അഴിക്കാന്‍ പറ്റുള്ളൂ.. ആ സമയം ഉണ്ടേല്‍ ഞാന്‍ രണ്ട് സിനിമ കണ്ട് തീര്‍ക്കും..

shortlink

Post Your Comments


Back to top button