KeralaLatest NewsNews

തിരുവനന്തപുരം ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ സിപിഎം-ബിജെപി ധാരണ : കെ.മുരളീധരന്‍

സിപിഎം -ബിജെപി രാത്രി കൂട്ടുകെട്ട് സജീവമാണ്

നേമം : തിരുവനന്തപുരം ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ സിപിഎം-ബിജെപി ധാരണയുണ്ടെന്ന ആരോപണവുമായി നേമത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കെ.മുരളീധരന്‍. തിരുവനന്തപുരത്തും നേമത്തും സിപിഎം ബിജെപിയെ സഹായിക്കും. വട്ടിയൂര്‍ക്കാവിലും കഴക്കൂട്ടത്തും ബിജെപി സിപിഎമ്മിനെ സഹായിക്കും.

സിപിഎം -ബിജെപി രാത്രി കൂട്ടുകെട്ട് സജീവമാണ്. പകല്‍ പരസ്പരം ശത്രുക്കളായി കാണുന്ന ഇവര്‍ രാത്രിയില്‍ മിത്രങ്ങളാണ്. അതിന്റെ തെളിവാണ് കഴക്കൂട്ടത്തെ സംഘര്‍ഷം. തിരഞ്ഞെടുപ്പിന് മുന്‍പ് ഇവിടെ രാഷ്ട്രീയ സംഘര്‍ഷമുണ്ടാകും. അതുവഴി ന്യൂനപക്ഷ വോട്ടുകള്‍ സിപിഎമ്മിന് നേടിക്കൊടുക്കുകയാണ് അവരുടെ ലക്ഷ്യമെന്നും കെ.മുരളീധരന്‍ ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button