തിരുവനന്തപുരം: ബാങ്ക് ഇടപാടുകൾ നടത്തേണ്ട ആവശ്യമുണ്ടെങ്കിൽ ഉടൻ തന്നെ അത് ചെയ്യുക. നാളത്തേക്ക് നീക്കി വെച്ചാൽ നടക്കില്ല. കാരണം, വരാനിരിക്കുന്നത് തുടർച്ചയായ ബാങ്ക് അവധിയാണ്. മാർച്ച് 27 മുതൽ ഏപ്രിൽ 4 വരെ രണ്ട് ദിവസമേ ബാങ്ക് പ്രവൃത്തിക്കൂ. 27 നാലാം ശനിയും 28 ഞായറാഴ്ചയുമാണ്. 29 ന് ഹോളി അവധിയായതിനാൽ ചില ബാങ്കുകൾ പ്രവർത്തിക്കില്ല.
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആര്‍ബിഐ) ബാങ്ക് കലണ്ടര്‍ അനുസരിച്ച് മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ ഏഴ് ദിവസത്തെ അവധി ദിനങ്ങളാണുള്ളത്. മാര്‍ച്ച് 27 മുതല്‍ 29 വരെ മിക്കയിടങ്ങളിലും ബാങ്കുകള്‍ നാലാം ശനിയാഴ്ചയും ഹോളിയും കാരണം അടച്ചിടും. കേരളത്തിലും ഹോളി പ്രമാണിച്ച് ചില ബാങ്കുകൾ അടച്ചിടും.
Also Read:76 രാജ്യങ്ങളിലേക്ക് ആറു കോടി ഡോസ് ‘മെയ്ഡ് ഇന്‍ ഇന്ത്യ’ കോവിഡ് വാക്‌സിനുകള്‍ വിതരണം ചെയ്ത് ഇന്ത്യ
സാമ്പത്തിക വർഷം അവസാനിക്കുന്നതുമായി ബന്ധപ്പെട്ട പ്രവൃത്തി നടക്കുന്നതിനാൽ മാർച്ച് 31നും ഏപ്രിൽ ഒന്നിനും കസ്റ്റമർ സർവ്വീസ് ഉണ്ടായിരിക്കില്ല. ഏപ്രിൽ രണ്ടിന് ദു:ഖവെള്ളിയായതിനാൽ ബാങ്ക് പ്രവർത്തിക്കില്ല. ഏപ്രിൽ 4 ഞായറാഴ്ച അവധിയാണ്. ഫലത്തിൽ 9 ദിവസത്തിൽ ഏഴ് ദിവസവും ബാങ്ക് അവധി ആയിരിക്കും.
അവധി ദിവസങ്ങളില്‍ ബാങ്ക് ഉപഭോക്താക്കള്‍ക്ക് ബാങ്കില്‍ നേരിട്ടെത്തി പണം പിന്‍വലിക്കാനും നിക്ഷേപിക്കാനും അടക്കം നിരവധി ഇടപാടുകൾക്ക് കഴിയില്ല. എന്നാല്‍ എടിഎമ്മുകള്‍, മൊബൈല്‍ ബാങ്കിംഗ്, ഓണ്‍ലൈന്‍ ബാങ്കിംഗ് സേവനങ്ങള്‍ ഈ ദിവസങ്ങളില്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാകും.
Post Your Comments