Latest NewsNewsIndia

ക്ലാസ് മുറിയില്‍ മദ്യപിച്ച് വിദ്യാര്‍ത്ഥികള്‍ക്കുനേരെ അസഭ്യവര്‍ഷം; അധ്യാപകന് സസ്‌പെന്‍ഷന്‍

അധ്യാപകന്‍ സ്ഥിരമായി മദ്യപിച്ചാണ് ക്ലാസില്‍ എത്താറുള്ളതെന്ന് കുട്ടികള്‍ പറയുന്നു.

ഹൈദരാബാദ്: ക്ലാസ് മുറി ബാറാക്കി അധ്യാപകൻ. ആന്ധ്രപ്രദേശിലെ കൃഷ്ണ ജില്ലയിലെ കൃഷ്ണപുരം മണ്ഡല്‍ പരിഷദ് സ്‌കൂളിലെ അധ്യാപകനായ കെ കോടേശ്വര റാവുവിനെയാണ് അധികൃതര്‍ സസ്‌പെന്‍ഡ് ചെയ്തത്. മദ്യപിച്ച് സ്‌കൂളിലെത്തുകയും ക്ലാസ് മുറിയില്‍ വെച്ച് മദ്യപിക്കുകയും ചെയ്‌തെന്നാണ് ആരോപണം. വിദ്യാര്‍ത്ഥികള്‍ അറിയിച്ചതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ സ്‌കൂളിലെത്തിയപ്പോഴാണ് സംഭവം അറിഞ്ഞത്. രക്ഷകര്‍ത്താക്കളിലൊരാള്‍ റെക്കോര്‍ഡ് ചെയ്ത വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായി.

Read Also: തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം പകർന്ന് ജെ പി നദ്ദ ധർമ്മടത്ത്; റോഡ് ഷോയിൽ അണിനിരന്നത് ആയിരങ്ങൾ

എന്നാൽ മദ്യപിച്ചെത്തിയത് ചോദ്യം ചെയ്യുന്ന രക്ഷകര്‍ത്താക്കളെ അധ്യാപകന്‍ ഭീഷണിപ്പെടുത്തുന്നതും വീഡിയോയില്‍ കാണാം. താന്‍ വസ്ത്രമഴിക്കുമെന്ന് ഭീഷണിപ്പെടുത്തുന്നുണ്ട്. അധ്യാപകന്‍ സ്ഥിരമായി മദ്യപിച്ചാണ് ക്ലാസില്‍ എത്താറുള്ളതെന്ന് കുട്ടികള്‍ പറയുന്നു. ശുചിമുറിയിലും സ്റ്റാഫ് റൂമിലെ അലമാരയിലുമാണ് ഇയാള്‍ മദ്യം ഒളിപ്പിച്ച് വെക്കാറുള്ളത്. മദ്യപിച്ച് തങ്ങളെ നിരന്തരം അസഭ്യം പറയുന്നതായി കുട്ടികള്‍ പരാതിപ്പെട്ടു. സംഭവത്തില്‍ അധികൃതര്‍ ഇയാളോട് വിശദീകരണം തേടി.

shortlink

Post Your Comments


Back to top button