ചെന്നൈ : സിനിമ അഭിനയം തുടര്‍ന്നുകൊണ്ട് തന്നെ പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുമെന്ന് കഴിഞ്ഞ ദിവസം കോണ്‍ഗ്രസില്‍ ചേര്‍ന്ന നടി ഷക്കീല. എനിക്ക് കോണ്‍ഗ്രസിനെ ഇഷ്ടമാണ്. അച്ഛനില്‍ നിന്നാണ് പാര്‍ട്ടിയെക്കുറിച്ച് കേട്ടിട്ടുള്ളതെന്നും അദ്ദേഹത്തോടുളള സ്നേഹ സൂചകമായാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നതെന്നും ഷക്കീല ഒരു മലയാള വാര്‍ത്താ മാദ്ധ്യമത്തോട് പറഞ്ഞു.
Read Also : കോവിഡ് വ്യാപനം രൂക്ഷം ; ഞായറാഴ്ച മുതല്‍ രാത്രി കര്‍ഫ്യൂ ഏര്‍പ്പെടുത്തും
‘എനിക്കിഷ്ടമാണ് കോണ്‍ഗ്രസിനെ. എന്റെ പിതാവിനും കോണ്‍ഗ്രസിനെയാണ് ഇഷ്ടം. എനിക്ക് വിളി വന്നു. അങ്ങനെ അച്ഛന് വേണ്ടിയും പിന്നെ നല്ല കാര്യങ്ങള്‍ ചെയ്യാനും പാര്‍ട്ടിയിലേക്ക് വരാമെന്ന കരുതിയെന്നും ഷക്കീല പറഞ്ഞു.
കോണ്‍ഗ്രസ് വിട്ട് നടി ഖുഷ്ബു ബി.ജെ.പിയില്‍ചേര്‍ന്നത് ചൂണ്ടിക്കാണിച്ചപ്പോള്‍ പാര്‍ട്ടി മാറുന്നത് ഓരോരുത്തരുടെ ഇഷ്ടമാണെന്ന് ഷക്കീല പ്രതികരിച്ചു. താനെന്തായാലും അങ്ങിനെ മാറി മാറിപ്പോവില്ല. സിനിമാഭിനയം തുടര്‍ന്നു കൊണ്ട് തന്നെ പാര്‍ട്ടിയില്‍ പ്രവര്‍ത്തനം തുടരുമെന്നും അവര്‍ വ്യക്തമാക്കി.
Post Your Comments