തിരുവനന്തപുരം : തിരഞ്ഞെടുപ്പിന് മുമ്പുള്ള സര്‍വേകളില്‍ വിശ്വാസമില്ലെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ഒരു സര്‍വ്വേയും ഞാന്‍ ജയിക്കുമെന്ന് പ്രവചിച്ചിട്ടില്ല എന്നിട്ടും ഭൂരിപക്ഷത്തോടെയാണ് താൻ വിജയിച്ചതെന്നും മുല്ലപ്പള്ളി പറഞ്ഞു. സര്‍വ്വേയിലല്ല ജനങ്ങളിലാണ് വിശ്വാസമെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.
ജനങ്ങളോടൊപ്പം നിന്നുകൊണ്ട് ഞങ്ങള്‍ മുന്നോട്ടുപോകും. ഞങ്ങള്‍ ഈ തിരഞ്ഞെടുപ്പില്‍ വിജയിക്കും. ലോക്‌സഭാ തെരഞ്ഞെടുപ്പ് ഇവിടെ ആവര്‍ത്തിക്കുമെന്നും സുസ്ഥിരവും സംശുദ്ധവും കാര്യക്ഷമവുമായ ഒരു സര്‍ക്കാരാണ് തങ്ങള്‍ വാഗ്ദാനം ചെയ്യുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു.
എല്‍ഡിഎഫ് കോടികള്‍ ചെലവഴിച്ച് തെരഞ്ഞെടുപ്പ് പ്രചരണം നടത്തുമ്പോള്‍ ഹോര്‍ഡിങ്ങുകള്‍ പോലും വെയ്ക്കാന്‍ പണമില്ലാത്ത അവസ്ഥയാണ് കോണ്‍ഗ്രസിനെന്ന് മുല്ലപ്പള്ളി പറയുന്നു. പ്രചരണത്തിനെത്തിയ രാഹുല്‍ ഗാന്ധി സംസ്ഥാനത്ത് എത്തിയപ്പോള്‍ നമ്മുടെ ഹോര്‍ഡിങ്ങുകള്‍ എവിടെയെന്ന് ചോദിച്ചെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പറഞ്ഞു. നിസ്സഹായനായി മന്ദഹസിക്കാന്‍ മാത്രമാണ് എനിക്ക് കഴിഞ്ഞത്. എനിക്ക് എന്ത് ചെയ്യാന്‍ സാധിക്കുമെന്ന് ചോദിച്ചപ്പോള്‍ രാഹുല്‍ ഗാന്ധി തലതാഴ്ത്തിയെന്നും മുല്ലപ്പള്ളി പറഞ്ഞു.
Read Also : രാജ്യം നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ സുരക്ഷിതമായിരുന്നു, ഇനിയും അങ്ങനെ തന്നെ : നടി ഗൗതമി
അദ്ദേഹത്തിന്റെ നിസ്സഹായ അവസ്ഥയും എനിക്കറിയാം. സഹായിക്കാന്‍ അദ്ദേഹത്തിന് സാധിക്കില്ല. ഇതാണ് ഞങ്ങളുടെ അവസ്ഥ. പക്ഷെ, ഞങ്ങള്‍ ജനങ്ങളില്‍ വിശ്വാസമുള്ളവരാണ്. ആ ജനങ്ങളോടൊപ്പം നിന്നുകൊണ്ട് ഞങ്ങള്‍ മുന്നോട്ടുപോകും. ഞങ്ങള്‍ ഈ തെരഞ്ഞെടുപ്പില്‍ വിജയിക്കും. പ്രിയങ്കാ ഗാന്ധിയുടെ ഷെഡ്യൂള്‍ തയ്യാറാക്കി വരികയാണ്. തിരുവനന്തപുരത്തെ പരിപാടിയില്‍ അവര്‍ എന്തായാലും പങ്കെടുക്കുമെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു.
Post Your Comments