ക്യാമ്പസ് ഗൈനക്കോളജിസ്റ്റ് ഉള്‍പ്പെട്ട ലൈംഗിക പീഡനക്കേസില്‍ ഏഴായിരം കോടിയോളം രൂപ നഷ്ടപരിഹാം നല്‍കാമെന്ന് സമ്മതിച്ച് സതേണ്‍ കാലിഫോര്‍ണിയ യൂണിവേഴ്സിറ്റി (USC). ഏറെ വിവാദം ഉയര്‍ത്തിയ ജോര്‍ജ് ടിന്‍ഡാല്‍ ലൈംഗിക പീഡനക്കേസിലാണ് ഇരകള്‍ക്കായി ഇത്രയും വലിയ തുക നഷ്ടപരിഹാരം നല്‍കാന്‍ യൂണിവേഴ്സിറ്റി അധികൃതര്‍ തയ്യാറായിരിക്കുന്നത്. യൂണിവേഴ്സിറ്റിയില്‍ മുപ്പത് വര്‍ഷത്തോളം പ്രവര്‍ത്തിച്ചയാളാണ് ടിന്‍ഡാല്‍.
ഉന്നതവിദ്യാഭ്യാസ മേഖലയിലെ ലൈംഗിക ചൂഷണവുമായി ബന്ധപ്പെട്ട് ഏറ്റവും വലിയ നഷ്ടപരിഹാര തുകയാണിത്.തന്‍റെ രോഗികളായ പതിനാറ് യുവതികളെ ലൈംഗികമായി ഉപദ്രവിച്ചുവെന്ന ആരോപണത്തെ തുടര്‍ന്ന് 2019 ലാണ് ജോര്‍ജ് ടിന്‍ഡാല്‍ അറസ്റ്റിലാകുന്നത്. ഒരു ഗൈനക്കോളജിസ്റ്റായ ഇയാളില്‍ നിന്നും നേരിടേണ്ടി വന്ന ദുരനുഭവങ്ങള്‍ സംബന്ധിച്ച വെളിപ്പെടുത്തലുകളുമായി മുന്നൂറ്റിയമ്ബതോളം സ്ത്രീകളാണ് രംഗത്തു വന്നത്. എന്നാല്‍ ഈ ആരോപണങ്ങളെല്ലാം ടിന്‍ഡാല്‍ നിഷേധിച്ചിരുന്നു. വിചാരണയ്ക്കായി കാത്തിരിക്കുകയാണ്.
read also: രാഹുല്‍ ഗാന്ധിക്ക് ഛായാചിത്രം കൊടുക്കുന്നതിനെ ചൊല്ലി തർക്കം : യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് പരിക്ക്
പൂര്‍ണ്ണമായും കുറ്റവിമുക്തനാക്കപ്പെടുമെന്നുമാണ് കുറ്റക്കാരനല്ലെന്ന പ്രസ്താവനയില്‍ ഉറച്ചു നിന്നു കൊണ്ട് ഇപ്പോള്‍ 74 കാരനായ ടിണ്ടല്‍ പറയുന്നത്. 20 വര്‍ഷത്തിലേറെ പഴക്കമുള്ള കേസില്‍ 18 ലൈംഗിക പീഡനങ്ങള്‍ ഉള്‍പ്പെടെ 29 ക്രിമിനല്‍ കുറ്റങ്ങള്‍ക്കാണ് ടിന്‍ഡാല്‍ വിചാരണ നേരിടുന്നത്.30 വര്‍ഷത്തോളം യൂണിവേഴ്സിറ്റി ക്ലിനിക്കില്‍ ജോലി ചെയ്ത ഡോ. ടിന്‍ഡാല്‍, അവിടെ മുഴുവന്‍ സമയ ഗൈനക്കോളജിസ്റ്റായിരുന്നു. ഇയാള്‍ രോഗികളോട് അനുചിതമായ പരാമര്‍ശങ്ങള്‍ നടത്തിയതായി ആഭ്യന്തര അന്വേഷണത്തില്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് 2017 ല്‍ ഇയാളെ ഇവിടെ നിന്നും പറഞ്ഞുവിടുകയാണുണ്ടായത്.
Post Your Comments