Latest NewsNewsIndia

പാക്​ വിരുദ്ധ മുദ്രാവാക്യം വിളിക്കാന്‍ ആവശ്യം; ഡല്‍ഹിയില്‍ യുവാവിന്​ ക്രൂരമര്‍ദനം

തല്ലരുതെന്ന്​ യുവാവ്​ ആവശ്യപ്പെടുമ്പോള്‍ ഷര്‍ട്ടില്‍ പിടിച്ച്‌​ നിലത്തേക്ക്​ വലിച്ചിഴക്കുന്നതും വിഡിയോയിലുണ്ട്​.

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പാക്​ വിരുദ്ധ മുദ്രാവാക്യം വിളിക്കണമെന്നാവശ്യപ്പെട്ട്​ യുവാവിന്​ ക്രൂരമര്‍ദനം. ഡല്‍ഹിയിലെ ഖജൗരി ഖാസ്​ പ്രദേശത്താണ്​ സംഭവം. യുവാവിനെ ക്രൂരമായി മര്‍ദിച്ച ശേഷം ഹിന്ദുസ്​ഥാന്‍ സിന്ദാബാദ്​, പാകിസ്​താന്‍ മൂര്‍ദാബാദ്​ വിളിക്കാന്‍ ആവശ്യപ്പെടുന്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു. വിഡിയോയുടെ അടിസ്​ഥാനത്തില്‍ പൊലീസ്​ അക്രമികള്‍ക്കെതിരെ കേസ്​ രജിസ്റ്റര്‍ ചെയ്​തു.

Read Also: ഗാന്ധി സമാധാന പുരസ്‌കാരം; ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ബംഗ്ലാദേശ്

എന്നാൽ റോഡില്‍ കിടക്കുന്നയാളെ മര്‍ദിച്ച്‌​ പാകിസ്​താന്‍ മൂര്‍ദാബാദ്​ മുദ്രാവാക്യം വിളിക്കാന്‍ ആവശ്യപ്പെടുന്നത്​ വിഡിയോയില്‍ കാണാം. ​മറ്റൊരാള്‍ യുവാവിന്‍റെ ഷര്‍ട്ടിന്‍റെ കോളറില്‍പിടിച്ച്‌​ മുദ്രാവാക്യം ഉച്ചത്തില്‍ വിളിക്കാന്‍ ആവശ്യപ്പെടുന്നതും വിഡിയോയിലുണ്ട്​. ഇയാളുടെ ദൃശ്യങ്ങള്‍ ലഭ്യമല്ല. തല്ലരുതെന്ന്​ യുവാവ്​ ആവശ്യപ്പെടുമ്പോള്‍ ഷര്‍ട്ടില്‍ പിടിച്ച്‌​ നിലത്തേക്ക്​ വലിച്ചിഴക്കുന്നതും വിഡിയോയിലുണ്ട്​. അതേസമയം സംഭവത്തില്‍ പ്രധാന പ്രതിയെ അറസ്​റ്റ്​ ചെയ്​തതായി ഡല്‍ഹി പോലീസ്​ അറിയിച്ചു. ഖജൗരി ഖാസില്‍ നടന്ന സംഭവം ക്രിമിനല്‍ കുറ്റകൃത്യമാണെന്നും അന്വേഷണത്തിന്‍റെ ഭാഗമായി ഒരാളെ അറസ്റ്റ്​​ ചെയ്​തതായും പൊലീസ്​ ട്വിറ്ററില്‍ കുറിച്ചു.

shortlink

Post Your Comments


Back to top button