അമൃത്സര്‍: പ്രസാദമായി മദ്യം, കൊവിഡ് പ്രൊട്ടോക്കോള്‍ ലംഘിച്ച് ക്ഷേത്രത്തിൽ എത്തിയത് നൂറുകണക്കിന് ആളുകൾ. ബാബാ റോഡേ ഷാ ക്ഷേത്രത്തിലാണ് മാസ്കും സാമൂഹ്യ അകലവുമെല്ലാം ലംഘിച്ചുകൊണ്ട് ഭക്തരുടെ തിരക്ക് ഉണ്ടായത്.
അമൃത്സര്‍ ഫത്തേഗര്‍ ചുരിയാന്‍ റോഡിലെ ഭോമ ഗ്രാമത്തിലാണ് ഈ ക്ഷേത്രമുള്ളത്. മദ്യമാണ് ഇവിടത്തെ പ്രധാന പ്രസാദം. കഴിഞ്ഞ 90 വര്‍ഷമായി നടക്കുന്ന ക്ഷേത്ര ഉല്‍സവത്തിന്റെ ഭാഗമായാണ് മദ്യ വിതരണം. കോവിഡ് വൈറസ് വ്യാപനഘട്ടത്തിലും പതിവ് തെറ്റാതെ ചടങ്ങ് നടത്തി.
വലിയ കലങ്ങളില്‍ മദ്യം ശേഖരിച്ച് വച്ച് അത് തന്‍റെ ഭക്തര്‍ക്ക് നല്‍കിയിരുന്ന രീതിയായിരുന്നു ഈ ക്ഷേത്രത്തിലെ ബാബയ്ക്ക്. എന്നാല്‍ ബാബാ മദ്യപിക്കാറില്ലെന്നും ഇപ്പോഴത്തെ ഭരണാധികാരികൾ പറയുന്നു. വര്‍ഷം മുഴുവനും ഭക്തര്‍ക്ക് പ്രസാദമായി നല്‍കുന്നതും മദ്യമാണ്.ഉത്സവത്തിന്‍റെ ആദ്യം ദിനം ഇവിടെ പുരുഷ ഭക്തന്മാര്‍ക്കും രണ്ടാം ദിനം സ്ത്രീകള്‍ക്കുമായാണ് ചടങ്ങ് നടത്തുന്നത്.
Post Your Comments