ന്യൂഡല്‍ഹി: അഫ്ഗാനിസ്താന് കൈത്താങ്ങുമായി ഇന്ത്യ. ഏഷ്യന്‍ മേഖലയിലെ മനുഷ്യാവകാശ സംരക്ഷകരെന്ന ദൗത്യം ഏറ്റെടുക്കാന്‍ ഇന്ത്യ ഒരുങ്ങുന്നു. അഫ്ഗാനിസ്താനിലെ സമാധാന ശ്രമങ്ങളുടെ ചുക്കാന്‍ പിടിക്കാനാണ് ഇന്ത്യ തയ്യാറെടുക്കുന്നത്. ഈ മാസം അഫ്ഗാനുമായി നിര്‍ണ്ണായക യോഗം നടത്താന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി എസ്. ജയശങ്കറിനെ ചുമതല ഏല്‍പ്പിച്ചതായി വിദേശകാര്യമന്ത്രാലയം അറിയിച്ചു. ഇസ്താന്‍ബുള്‍ മേഖലയിലെ ധുഷാന്‍ബേയിലാണ് യോഗം നടക്കുന്നത്. ഇതിനൊപ്പം ഐക്യരാഷ്ട്രസഭയുടെ നിര്‍ദ്ദേശപ്രകാരം അഫ്ഗാന്‍ വിഷയത്തില്‍ കര്‍മ്മ പദ്ധതി തീരുമാനി ക്കാന്‍ യോഗം നടക്കും.
ഇന്ത്യ, റഷ്യ, ചൈന, പാകിസ്താന്‍, ഇറാന്‍, അമേരിക്ക എന്നീ രാജ്യങ്ങ ളാണ് സുരക്ഷാ സമിതിയുടെ യോഗത്തില്‍ താജിക്കിസ്താന്‍ തലസ്ഥാനത്ത് ഒത്തുചേരുന്നത്. ട്രംപിന്റെ നേതൃത്വത്തില്‍ താലിബാനെ വിശ്വാസത്തിലെടുത്ത് നടത്തിയ സമാധാന ശ്രമങ്ങള്‍ നടക്കുമ്ബോള്‍ ഇന്ത്യ കാര്യമായി ഇടപെട്ടിരുന്നില്ല. ദോഹയിലെ കരാര്‍ ഒപ്പിടുമ്ബോഴും സാന്നിദ്ധ്യമായി നിലകൊണ്ടെങ്കിലും ഇന്ത്യ അഭിപ്രായം പറഞ്ഞിരുന്നില്ല. അഫ്ഗാനില്‍ അമേരിക്ക സൈന്യത്തെ പിന്‍വലിക്കുമ്ബോള്‍ ഇന്ത്യ സൈനികമായി സഹായിക്കണമെന്ന ട്രംപിന്റെ ആവശ്യവും ഇന്ത്യ ഏറ്റെടുത്തിട്ടില്ല.
Read Also: അവിഹിതബന്ധം ഇല്ലാത്ത എത്ര എംഎല്‍എ മാരുണ്ട്? വിവാദ പ്രസ്താവനയുമായി കര്‍ണാടക ആരോഗ്യമന്ത്രി
നിലവില്‍ ഐക്യരാഷ്ട്ര സുരക്ഷാ സേനയുടെ ഭാഗമായി ഇന്ത്യന്‍ സൈനികര്‍ ലോകത്തിന്റെ വിവിധ രാജ്യങ്ങളിലുണ്ടെങ്കിലും അഫ്ഗാനില്‍ നിയോഗിക്കപ്പെട്ടിട്ടില്ല. അഫ്ഗാനിലെ വാണിജ്യ വ്യവസായ രംഗത്തും ആരോഗ്യവിദ്യാഭ്യാസ രംഗത്തും ഏഷ്യന്‍ മേഖലയില്‍ ഏറ്റവുമധികം മുതല്‍മുടക്കുന്ന രാജ്യം നിലവില്‍ ഇന്ത്യയാണ്. അഫ്ഗാനിലെ പാര്‍ലമെന്റ് മന്ദിരം പൂര്‍ണ്ണമായി നിര്‍മ്മിച്ചു നല്‍കിയശേഷം 2015ല്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചത് പ്രധാനമന്ത്രി നരേന്ദ്രമോദി യായിരുന്നു.
Post Your Comments