KeralaLatest NewsNews

‘ഇത്തവണ തൃശൂർ എടുക്കുകയല്ല, ജനങ്ങൾ ഇങ്ങ് തരും’; പ്രചാരണം ആരംഭിച്ച് സുരേഷ് ഗോപി

തൃശ്ശൂര്‍ : ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ‘തൃശൂ‍ര്‍ ഞാനിങ്ങെടുക്കുകയാണെ’ന്നാണ് പറഞ്ഞതെങ്കിൽ ഇത്തവണ ‘ജനങ്ങള്‍ തൃശൂര്‍ ഇങ്ങ് തരു’മെന്നു സുരേഷ് ഗോപി. തൃശൂരിലെ പ്രചരണത്തിനിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു എൻ ഡി എ സ്ഥാനിാർഥിയായ സുരേഷ് ഗോപി. ജനങ്ങള്‍ വിജയം തരട്ടെയെന്നും അവകാശവാദങ്ങളില്ലെന്നും സുരേഷ് ഗോപി വ്യക്തമാക്കി.

ശബരിമല്ല പ്രചാരണ വിഷയമല്ല, അത് വികാര വിഷയമാണെന്ന് സുരേഷ്ഗോപി പറഞ്ഞു. ആ വികാരം പേറുന്നവരില്‍ ഹിന്ദുക്കളല്ല കൂടുതല്‍. എല്ലാവര്‍ക്കും ഒരു ഭയപ്പാടുണ്ട്. അത് കഴിഞ്ഞപ്പോള്‍ വിവിധ ക്രിസ്തീയ സഭകളില്‍ ആ ഭയപ്പാട് കണ്ടു. സുപ്രീം കോടതി എന്താണ് പറഞ്ഞതെന്നും അതിനെ മറികടന്ന് അതൊരു ആയുധമാക്കി എന്ത് തോന്നിവാസമാണ് സംസ്ഥാന സര്‍ക്കാര്‍ കാണിച്ചതെന്ന് എല്ലാവര്‍ക്കും അറിയാവുന്നതാണ്. ആ തോന്നിവാസികളെ വകവരുത്തണം. ജനാധിപത്യരീതിയില്‍ തന്നെ വകവരുത്തണം
എന്നും സുരേഷ് ഗോപി വ്യക്തമാക്കി.

Read Also :  ‘കോ​ണ്‍ഗ്ര​സി​നെ മു​ന്നി​ല്‍ക​ണ്ട് ബിജെ​പി സ്വ​പ്‌​നം കാ​ണുന്നു, കേരളത്തിൽ അത് പ​യ​റ്റാ​ൻ നോക്കേണ്ട’: യെച്ചൂരി

ശബരിമല ജനങ്ങളുടെ വിഷയമാണെന്നും ബിജെപിയുടേയോ കോണ്‍ഗ്രസിന്റേയോ വിഷയമല്ലെന്നും മറ്റുളളവര്‍ക്ക് അതേക്കുറിച്ച് ചിന്തിക്കാന്‍ പോലും അവകാശമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button