Latest NewsKeralaIndia

‘കേരളത്തിലെ സ്വർണ്ണക്കടത്തൊക്കെ എന്തിനാണ് കേന്ദ്ര ഏജൻസികൾ അന്വേഷിക്കുന്നത്?’ ഷായുടെ മറുപടി വൈറൽ

റിപ്പോർട്ടറുടെ ചോദ്യത്തിന് പിന്നെ യുഎൻ ആണോ അന്വേഷിക്കേണ്ടത് എന്ന് അമിത്ഷായുടെ മറുപടി

കേരളത്തിലെ സ്വർണ്ണക്കടത്ത് കേസും ഡോളർ കടത്തു കേസുമൊക്കെ എന്തിനാണ് കേന്ദ്ര ഏജൻസികളായ ഇഡിയും കസ്റ്റംസും ഒക്കെ അന്വേഷിക്കുന്നത് എന്ന മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് അമിത് ഷാ നൽകിയ മറുപടി നിമിഷ നേരം കൊണ്ട് വൈറലായി. “നിങ്ങൾ പറയൂ, ഇന്ത്യയിൽ ഒരു അഴിമതി നടന്നാൽ നമ്മുടെ നാട്ടിലെ അന്വേഷണ ഏജൻസികൾ അല്ലാതെ ഐക്യരാഷ്ട്ര സഭ ഇവിടെ വന്നു അന്വേഷിക്കുമോ ? നിങ്ങൾ എന്ത് ചോദ്യമാണ് ചോദിക്കുന്നത്? (What question you are asking?) എന്നാണ് അമിത്ഷാ തിരിച്ചു ചോദിച്ചത്.

അതേസമയം കോൺഗ്രസിനും സിപിഎമ്മിനുമെതിരെ രൂക്ഷ വിമർശനമാണ് അമിത്ഷാ നടത്തിയത്. മതേതര പാര്‍ട്ടി എന്ന് അവകാശപ്പെടുന്ന കോണ്‍ഗ്രസിനും നേതാക്കള്‍ക്കും മതിഭ്രമം പിടിച്ചിരിക്കുകയാണെന്ന് അമിത് ഷാ പറഞ്ഞു. കേരളത്തില്‍ ലീഗ്, ബംഗാളില്‍ മമത, മഹാരാഷ്ട്രയില്‍ ശിവസേന ഇങ്ങനെയാണ് കോണ്‍ഗ്രസിന്റെ മതേതരത്വം. എല്‍.ഡി.എഫും യു.ഡി.എഫും കേരളത്തിന്റെ സംസ്‌കാരത്തെയും പാരമ്പര്യത്തെയും തകര്‍ക്കുന്നുവെന്നും അമിത് ഷാ പറഞ്ഞു.

രാഹുല്‍ ഗാന്ധി പിക്നിക്കിനു വേണ്ടിയാണ് കേരളത്തില്‍ എത്തുന്നത്. ഇവിടെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് രാഹുല്‍ എതിരാണെങ്കില്‍ മറ്റു സംസ്ഥാനങ്ങളില്‍ അവര്‍ ഒറ്റക്കെട്ടാണെന്നും അമിത് ഷാ പറഞ്ഞു. ഇത്തവണ കേരളത്തില്‍ ഇടതു വലതു മുന്നണികളെ ജനം മാറ്റി നിറുത്തും. എല്‍ ഡി എഫും യു ഡി എഫും അഴിമതിക്കാരാണ്. യുഡിഎഫ് സോളാര്‍ അഴിമതി നടത്തി, എല്‍ ഡി എഫ് സ്വര്‍ണക്കടത്ത് അഴിമതിയും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button