Latest NewsIndiaNews

അധ്യാപിക ശാരീരികമായും മാനസികമായും പീഡിപ്പിച്ചതിനെ തുടര്‍ന്ന് പതിനാറുകാരൻ ആത്മഹത്യ ചെയ്തു

ബിലാസ്പൂർ : അധ്യാപിക ശാരീരികമായും മാനസികമായും പീഡിപ്പിച്ചതിനെ തുടര്‍ന്ന് പതിനാറുകാരൻ ജീവനൊടുക്കി. ചത്തീസ്ഗഢിലെ ബിലാസ്പൂരിലാണ് സംഭവം. കേസുമായി ബന്ധപ്പെട്ട് അധ്യാപിക ഏകയെ പൊലീസ് അറസ്റ്റ് ചെയ്തു. ജീവനൊടുക്കും മുമ്പ് വിദ്യാര്‍ഥി സമൂഹമാധ്യമത്തില്‍ പങ്കിട്ട കുറിപ്പിന്റെ അടിസ്ഥാനത്തിലാണ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയതെന്ന് തോര്‍വ പൊലീസ് സ്റ്റേഷന്റെ ചുമതലയുള്ള പൊലീസ് ഓഫീസര്‍ പരിവേഷ് തിവാരി പറഞ്ഞു.

Read Also : കേരള പബ്ലിക് സര്‍വീസ് കമ്മിഷന്‍ 49 തസ്തികകളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു

വീട്ടിലെ മുറിയ്ക്കുള്ളില്‍ സീലിംഗ് ഫാനില്‍ തൂങ്ങിയ നിലയില്‍ കൗമാരക്കാരനെ കണ്ടെത്തുകയായിരുന്നു. അമ്മയ്ക്കൊപ്പമായിരുന്നു മകന്‍ താമസിച്ചിരുന്നത്. വീട്ടില്‍ ആരുമില്ലാത്ത സമയത്തായിരുന്നു വിദ്യാര്‍ഥി ജീവനൊടുക്കിയത്. അമ്മ തിരിച്ചെത്തിയപ്പോള്‍ മകനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നെന്നും പൊലീസ് പറഞ്ഞു.

സുഹൃത്തുക്കളെ ടാഗ് ചെയ്തുകൊണ്ടാണ് ആത്മഹത്യയ്ക്ക് മുന്‍പായി വിദ്യാര്‍ഥി സമൂഹമാധ്യമത്തില്‍ കുറിപ്പിട്ടത്. ഇംഗ്ലീഷ് ഭാഷയില്‍ പ്രത്യേക കോഡ് ഉപയോഗിച്ചുകൊണ്ടായിരുന്നു കുറിപ്പ്. ഈ സന്ദേശത്തിലൂടെയാണ് പോലീസ് പ്രതിയെ കണ്ടെത്തിയത്. ടീച്ചര്‍ ശാരീരികമായും മാനസികമായും ഉപദ്രവിച്ചത് വ്യക്തമാക്കുന്നതായിരുന്നു കുറിപ്പ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button