ഏത് നൂറ്റാണ്ടിലും പ്രകൃതി ദുരന്തങ്ങള്‍ മനുഷ്യരെ വേട്ടയാടിക്കൊണ്ടിരിക്കും. പ്രകൃതി ദുരന്തങ്ങളുടെ പട്ടികയില്‍ ഏറ്റവും ഭീകരമായത് എ.ഡി 79 ലെ വെസുവിയസ് അഗ്നിപര്‍വ്വത സ്‌ഫോടനമായിരുന്നു. ഇതിനെ കുറിച്ചുള്ള പുതിയ പഠനമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. വെറും 15 മിനിറ്റുകൊണ്ടാണ് ഈ അഗ്നിപര്‍വ്വതം പൊട്ടിത്തെറിച്ചുണ്ടായ പുകപടലങ്ങള്‍ ശ്വസിച്ച് രണ്ടായിരത്തിലേറെ പേര്‍ ശ്വാസം മുട്ടി മരിച്ചത്. അഗ്നിപര്‍വ്വത മുഖത്തുനിന്നും പറന്നുയര്‍ന്ന ചാരവും വാതകങ്ങളും കലര്‍ന്ന കനത്ത പുകയില്‍ ശ്വാസം മുട്ടിയാണ് ഇവരില്‍ ഏറെ പേരും മരിച്ചതെന്ന് പുതിയ പഠനം വെളിപ്പെടുത്തുന്നു. പൈറോക്ലാസ്റ്റിക് ഫ്‌ളോ എന്നറിയപ്പെടുന്ന ഈ പുകപടലമാണ് ആയിരക്കണക്കിനു പേര്‍ മരിച്ചുവീഴാന്‍ കാരണമായത്.
പോംബെയില്‍ എ.ഡി 79 ഒക്ടോബര്‍ 24 ന് നടന്ന സ്‌ഫോടനം ഈ നഗരത്തോടൊപ്പം തൊട്ടടുത്തുള്ള പട്ടണങ്ങളായ ഓപ്ലോണ്ടിസ്, സ്റ്റാബിയേ ഹേര്‍ക്കുലേനിയം എന്നിവയേയും ചാരത്തില്‍ മുക്കിത്താഴ്ത്തുകയായിരുന്നു. അഗ്നിപര്‍വ്വതമുഖത്തുനിന്നും ഉയരുന്ന പൈറോക്ലാസ്റ്റിക് ഫ്‌ളോ എന്നറിയപ്പെടുന്ന ഈ പുകമേഘങ്ങള്‍ക്ക് മണിക്കൂറില്‍ 725 കിലോമീറ്റര്‍ വരെ സഞ്ചരിക്കാനാകും. എന്നുമാത്രമല്ല 982 ഡിഗ്രി സെല്‍ഷ്യസ് താപനിലയില്‍ വരെ ഇതിനെത്താനാകുമെന്നാണ് പുതിയ പഠനത്തില്‍ പറയുന്നത്.
ഹിരോഷിമയിലും നാഗസാക്കിയിലും വര്‍ഷിച്ച അണുബോംബിന്റെ 1 ലക്ഷം മടങ്ങ് താപോര്‍ജ്ജമാണ് കേവലം രണ്ടു ദിവസം കൊണ്ട് ഈ അഗ്നിപര്‍വ്വതം പുറത്തേക്ക് വിട്ടത്. അതിനൊപ്പം തന്നെ പാറകളുടെയും ചാരത്തിന്റെയും വിഷവാതകങ്ങളുടെയും ഒരു പേമാരി തന്നെ സൃഷ്ടിക്കപ്പെട്ടു. മണിക്കൂറില്‍ 125 കിലോമീറ്റര്‍ വേഗതയില്‍ വരെ തെറിച്ചെത്തിയ ഈ അവശിഷ്ടങ്ങള്‍ നഗരത്തെ ഒന്നോടെ മൂടുകയായിരുന്നു എന്നാണ് ഇപ്പോള്‍ ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരിക്കുന്നത്.
Post Your Comments