ചെന്നൈ : മദ്രാസ് യൂണിവേഴ്‌സിറ്റിയിൽ ഡിപ്പാർട്മെന്‍റ് ഹെഡിനെതിരെ പീഡന ആരോപണവുമായി വിദ്യാര്‍ഥിനി. സംഭവത്തിൽ യൂണിവേഴ്‌സിറ്റിയിലെ ആഭ്യന്തര കമ്മിറ്റിയിൽ പരാതി നൽകിയിട്ടും എച്ച്ഒഡിയെ സംരക്ഷിക്കുന്ന തരത്തിലുള്ള നിലപാടാണ് അവർ സ്വീകരിച്ചതെന്നും വിദ്യാര്‍ഥിനി ആരോപിക്കുന്നു.
ഇക്കഴിഞ്ഞ മാര്‍ച്ച് 16നാണ് വിദ്യാര്‍ഥിനിക്ക് നേരെ ലൈംഗിക അതിക്രമം ഉണ്ടായത്. സെമസ്റ്റർ പരീക്ഷ മാർക്കിലെ ചില പൊരുത്തക്കേടുകളെപ്പറ്റി സംസാരിക്കാനായി സഹപാഠികളായ നാല് ആൺകുട്ടികള്‍ക്കൊപ്പമാണ് വിദ്യാര്‍ഥിനി എച്ച്ഒഡിയുടെ മുറിയിലെത്തിയത്. ഹോസ്റ്റൽ ഫീസുമായി ബന്ധപ്പെട്ട് ഇവർ നേരത്തെ പ്രതിഷേധം നടത്തിയിരുന്നു ഇതിന് പ്രതികാര നടപടിയായി സെമസ്റ്റർ പരീക്ഷയിൽ ഇവരെ മനപൂര്‍വം തോൽപ്പിച്ചു എന്നാണ് വിദ്യാർഥികൾ പറയുന്നത്. പുനഃപരിശോധനയിൽ എല്ലാവരും ജയിക്കുകയും ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് സംസാരിക്കുന്നതിനായാണ് എച്ച്ഒഡിക്കരികിൽ എത്തിയത്.
Read Also : പുരുഷന് എന്തുമാകാം, എന്ത് ചെയ്താലും സമൂഹത്തിൽ മാന്യനായി കഴിയാം; രാഹ്ന ഫാത്തിമ
എന്നാൽ സംസാരിക്കുന്നതിനിടെ എച്ച്ഒഡി അരികിലെത്തി മോശമായി സ്പർശിച്ചു എന്നാണ് വിദ്യാര്‍ഥിനി ആരോപിക്കുന്നത്. സ്പർശിക്കരുതെന്ന് കർശന ഭാഷയിൽ വിലക്കിയിട്ടും മൂന്ന് തവണയാണ് അയാൾ നെഞ്ചിൽ പിടിച്ച് തള്ളിയത്. ഇത് കണ്ട് തടയാനെത്തിയ ഒപ്പമുണ്ടായിരുന്ന മറ്റൊരു വിദ്യാർഥിയെയും ഇയാള്‍ തള്ളിയെന്നും വിദ്യാര്‍ഥിനി പറയുന്നു.
സംഭവത്തിൽ ഖേദം പ്രകടിപ്പിക്കാൻ പല തവണ ആവര്‍ത്തിച്ചിട്ടും എച്ച്ഒഡി വഴങ്ങാതെ വന്നതോടെ ഇവർ ക്യാംപസിനുള്ളിൽ പ്രതിഷേധം നടത്തിയിരുന്നു. തുടർന്ന് യൂണിവേഴ്സിറ്റി സെക്ഷ്വൽ ഹരാസ്മെന്‍റ് സെല്ലിൽ പരാതി നൽകുകയും ചെയ്തു. ഇതിന് പിന്നാലെ തന്നെ ആഭ്യന്തര കമ്മിറ്റി വിദ്യാർഥിനിയെ മൊഴിയെടുക്കാനായി വിളിച്ചു വരുത്തി. എന്നാൽ എച്ച്ഒഡിയെ സംരക്ഷിക്കുന്ന തരത്തിൽ പക്ഷാപാതപരമായ നിലപാടാണ് കമ്മിറ്റി സ്വീകരിച്ചതെന്നും വിദ്യാർഥിനി ആരോപിക്കുന്നു.
Post Your Comments