വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ ഇടതുമുന്നണിക്ക് ആധിപത്യം പ്രവചിച്ച് മനോരമ ന്യൂസ്-വിഎംആര്‍ അഭിപ്രയ സര്‍വേ. ശക്തമായ പോരാട്ടം നടക്കുന്ന പാലായില്‍ 0.57 ശതമാനത്തിന്റെ മുന്‍തൂക്കം എല്‍ഡിഎഫിനാണ്.കടുത്തുരുത്തിയിലും ചങ്ങനാശേരിയിലും എല്‍ഡിഎഫ് അട്ടിമറി വിജയം നേടാന്‍ സാധ്യതയുണ്ടെന്നാണ് പ്രവചനം. ഏറ്റുമാനൂരും കാഞ്ഞിരപ്പള്ളിയും വൈക്കവും ഇടതുമുന്നണി നിലനിര്‍ത്തും. പൂഞ്ഞാറില്‍ ജനപക്ഷത്തിന് നേരിയ മുന്‍തൂക്കം.
Also Read:ലഹരിമരുന്ന് നൽകി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവം: ഒരാൾകൂടി അറസ്റ്റിൽ
ജോസ് കെ. മാണി യുഡിഎഫിന് നഷ്ടമുണ്ടാക്കുമെന്നാണ് സര്‍വേയില്‍ പങ്കെടുത്ത 66 ശതമാനം പാലാക്കാരും പറഞ്ഞു. പത്തനംതിട്ടയില്‍ എല്‍ഡിഎഫിന് സമ്ബൂര്‍ണ ആധിപത്യമാണ് പ്രവചിക്കുന്നത്. തിരുവല്ല, റാന്നി, ആറന്മുള, കോന്നി മണ്ഡലങ്ങളില്‍ എല്‍ഡിഎഫ് വിജയിക്കും. അടൂരില്‍ കനത്ത പോരാട്ടമാണ് പ്രതീക്ഷിക്കുന്നത്.
Post Your Comments