പൊട്ടിത്തെറിക്കുന്ന അഗ്നിപർവ്വതത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. ഐസ്‌ലാൻഡിൽ നിന്നും ഡ്രോൺ ഉപയോഗിച്ച് പകർത്തിയ അവിശ്വസനീയ വീഡിയോയാണ് ചർച്ചയാകുന്നത്. ഫാഗ്രഡൽസ്ജാൽ അഗ്നിപർവ്വതം പൊട്ടിത്തെറിച്ച് ലാവ പുറത്തേക്ക് വമിക്കുന്നതാണ് വീഡിയോയിൽ ദൃശ്യമാകുന്നത്.
വെള്ളിയാഴ്ച രാത്രിയാണ് ഐസ്‌ലാൻഡിന്റെ തലസ്ഥാനമായ റെയ്ജാവിക്കിന് സമീപം ആഴ്ചകളായി പുകഞ്ഞുകൊണ്ടിരുന്ന അഗ്നിപർവ്വതം പൊട്ടിത്തെറിച്ചത്. പൊട്ടിത്തെറിക്കുന്നതിന്റെ വീഡിയോ ഡ്രോൺ ഉപയോഗിച്ച് ജോർജൻ സ്‌റ്റൈൻബെക്ക് ആണ് ചിത്രീകരിച്ചത്. പൊട്ടിത്തെറിയിൽ കാര്യമായ പരിക്കുകളോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.
വീഡിയോയിൽ അഗ്നിപർവ്വതത്തിന്റേയും ലാവയുടേയുമെല്ലാം ഏറെ അടുത്തേക്ക് വരെ ക്യാമറ എത്തുന്നത് കാണാം. അതിശയിപ്പിക്കുന്ന ഈ വീഡിയോ ഇതിനോടകം നിരവധി പേരാണ് കണ്ടത്. ഒരുപാടുപേർ വീഡിയോ പകർത്തിയ സ്റ്റൈൻബെക്കിനെ അഭിനന്ദിച്ച് എത്തുകയും ചെയ്തു.
Post Your Comments