KeralaLatest NewsIndiaNews

‘അപ്പോൾ ശുദ്ധിയാക്കാൻ ചാണകം തന്നെ വേണമെന്ന് സഖാക്കൾക്ക് അറിയാം; ആചാര ലംഘനമാണല്ലേ’; ട്രോളി സോഷ്യൽ മീഡിയ

രക്തസാക്ഷി മണ്ഡപം സഖാക്കൾ ശുദ്ധിയാക്കിയത് ചാണകം ഉപയോഗിച്ച്

ആലപ്പുഴ: ആലപ്പുഴയിലെ എൻഡിഎ സ്ഥാനാർഥി സന്ദീപ് വാചസ്പതി പുന്നപ്ര വയലാർ രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിയതോടെ പഴയ പുന്നപ്ര സംഭവം വീണ്ടും ചർച്ചയായിരുന്നു. ഇത് വലിയ വിവാദത്തിനു കാരണമായി. രക്തസാക്ഷികളെ ആദരിച്ചതാണെന്നായിരുന്നു സന്ദീപ് വ്യക്തമാക്കിയത്. എന്നാൽ അതിനു ശേഷം രക്തസാക്ഷി മണ്ഡപത്തിന്റെ ഗേറ്റ് താഴിട്ടു പൂട്ടിയായിരുന്നു സഖാക്കൾ പ്രതിഷേധം അറിയിച്ചത്.

വിഷയത്തിൽ ആദ്യദിവസങ്ങളിൽ ആരും പ്രതികരിച്ചിരുന്നില്ല. എന്നാൽ, നടക്കാൻ പാടില്ലാത്തത് നടന്നുവെന്നും ഇതൊക്കെ കണ്ടാൽ കമ്മ്യൂണിസ്റ്റുകാരുടെ രക്തം തിളയ്ക്കുന്നുവെന്നുമാണ് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത്. സഖാക്കളുടെ ക്യാപ്റ്റൻ പറഞ്ഞ് കഴിഞ്ഞാൽ പിന്നെ രക്തം തിളച്ചല്ലേ മതിയാകൂ എന്നാണ് സോഷ്യൽ മീഡിയകളിൽ ഉയരുന്ന പരിഹാസം. ഒടുവിൽ, ഇപ്പോൾ എഐവൈഎഫ് കൊടിയും പിടിച്ചു ചിലർ രക്തസാക്ഷി മണ്ഡപം ശുദ്ധിയാക്കുന്നതിന്റെ വീഡിയോ വൈറലായിരിക്കുകയാണ്.

Also Read:മഞ്ചേശ്വരത്തെ ബിഎസ്പി സ്ഥാനാർത്ഥി സുന്ദര പത്രിക പിൻവലിച്ചില്ല? : റിട്ടേണിംഗ് ഓഫിസറുടെ പ്രതികരണം ഇങ്ങനെ

കൂടാതെ ഒരു യുവാവ് ഒരു ബക്കറ്റിൽ ചാണക വെള്ളം തളിക്കുന്നതും കാണാം. എന്നാൽ ഇത് ചാണക വെള്ളമാണോ അതോ പുണ്യാഹമാണോ എന്നും സോഷ്യൽ മീഡിയ സംശയം പ്രകടിപ്പിക്കുന്നുണ്ട്. ‘ആചാര ലംഘനം’ ഉണ്ടായപ്പോൾ ‘നടയടച്ചു ശുദ്ധികലശം’ നടത്തിയെന്നാണ് പലരും പരിഹസിക്കുന്നത്. ചാണകത്തെ പരിഹസിക്കുന്നവർ തന്നെ ശുദ്ധീകലശം പോലെയുള്ള പ്രവർത്തനങ്ങൾക്ക് ചാണകത്തെ കൂട്ടുപിടിക്കുന്നത് കാണുമ്പോൾ ചിരിയാണ് വരുന്നതെന്നാണ് ട്രോളർമാർ പറയുന്നത്. ഏതായാലും ഈ തെരഞ്ഞെടുപ്പ് കാലത്ത് സഖാക്കളുടെ ഈ ചാണകശുദ്ധി വരുത്തൽ യജ്ജം ട്രോളർമാർക്ക് നല്ലൊരു അവസരമാണ് ഉണ്ടാക്കിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button